Posted On
date_range Updated On
date_range മടക്കി ചപ്പാത്തി ഇതുപോലെ ഉണ്ടാക്കൂ...
ചേരുവകൾ
- ഗോതമ്പുപൊടി- 1 1/2 കപ്പ്
- ചൂടുവെള്ളം
- മൈദ- 1/4 കപ്പ്
- മുട്ട- 2 എണ്ണം
- പഞ്ചസാര- 2 ടീസ്പൂൺ
- ഏലക്ക- 1 എണ്ണം
- നെയ്യ്, ഉപ്പ് ആവശ്യത്തിന്
തയാറാക്കേണ്ടവിധം
ഗോതമ്പുപൊടി ചപ്പാത്തിമാവിന്റെ പരുവത്തിൽ നന്നായി കുഴച്ചെടുക്കുക. ശേഷം പരത്തിയെടുക്കുക. എന്നിട്ട് ഉള്ളിൽ നന്നായി നെയ്യ് പുരട്ടിക്കൊടുക്കണം. എന്നിട്ട് നാലു ഭാഗത്തുനിന്നും മടക്കിയെടുക്കുക. ശേഷം ഒന്നുകൂടി ചതുരത്തിൽ പരത്തിയെടുക്കുക. ചൂടായ കല്ലിൽ കുറച്ച് നെയ്യ് ഒഴിച്ച് ചെറുതീയിൽ ഇരുവശവും ചുട്ടെടുക്കുക.
ചപ്പാത്തി പൊള്ളി വരുമ്പോൾ മുട്ട-പഞ്ചസാര-ഏലക്കയുടെ കൂട്ട് പൊള്ളിയ ഭാഗം ചെറുതായി സ്പൂൺവെച്ച് ഒന്ന് കീറിയശേഷം ഒഴിച്ചുകൊടുക്കുക. എന്നിട്ട് ഉള്ളിൽ ഒഴിച്ച മുട്ടക്കൂട്ട് വെന്തുവരുന്നതുവരെ ചപ്പാത്തി തിരിച്ചും മറിച്ചും ചുട്ടെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.