പ്രാതലിന് അവൽ കൊണ്ടുള്ള ഉപ്പുമാവ്

ചേരുവകൾ:

  • വെള്ള അവൽ– ഒരു കപ്പ്
  • സവാള– ഒന്ന്
  • പച്ചമുളക്– രണ്ടെണ്ണം
  • ഇഞ്ചി– കാൽ ടീസ്​പൂൺ (ചെറുതായി അരിഞ്ഞത്)
  • കടുക്– ഒരു ടീസ്​പൂൺ
  • നിലക്കടല/ കശുവണ്ടി– രണ്ട് ടേബ്ൾ സ്​പൂൺ
  • നാരങ്ങ നീര്– രണ്ട് ടീസ്​പൂൺ
  • കറിവേപ്പില– ഒരു തണ്ട്
  • മഞ്ഞൾപൊടി–ഒരു നുള്ള്
  • ഉപ്പ്– പാകത്തിന്
  • എണ്ണ– ഒരു ടേബ്ൾ സ്​പൂൺ

തയാറാക്കുന്ന വിധം:

അവൽ വെള്ളത്തിൽ കഴുകി അരിപ്പയിൽ വാരാൻ വെക്കുക. പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. സവാള, പച്ചമുളക്, ഇഞ്ചി, കശുവണ്ടി/ നിലക്കടല, കറിവേപ്പില എന്നിവയിട്ട് വഴറ്റുക.

അവലും ഉപ്പും മഞ്ഞൾ പൊടിയുമിട്ട് ഇളക്കി യോജിപ്പിക്കുക. നാരങ്ങ നീരൊഴിച്ച് ഇളക്കി രണ്ട് മിനിറ്റ് മൂടിവെക്കുക (തേങ്ങ ചിരവിയത് ചേർത്താൽ കൂടുതൽ രുചികരമാവും). ശേഷം തീയണച്ച് ചൂടോടെ വിളമ്പാം.  

Tags:    
News Summary - how to make aval upma or uppumavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT