വെജിറ്റബ്ള്‍ സൂപ്പ്
സൂപ്പ് അറബി തീന്മേശയില്‍ ഒഴിവാക്കാനാവാത്ത ഇനമാണ്. പലതരം സൂപ്പുകളുണ്ട്. അധികവും നോണ്‍ വെജാണ്. വെജ് ഇനങ്ങളും ധാരാളമുണ്ട്. എല്ലാത്തരം പച്ചക്കറിയിനങ്ങള്‍ കൊണ്ടും സൂപ്പ് ഉണ്ടാക്കാറുണ്ട്. അതിലൊന്നിനെ കുറിച്ചാണ് വിവരിക്കുന്നത്.
ഖൂസ, കാരറ്റ്, ഉരുളക്കിഴങ്ങ്, അമേരിക്കന്‍ മത്തങ്ങ, സെല്ലറി ഇല എന്നിവ അരിഞ്ഞെടുത്ത് ബട്ടറില്‍ അഞ്ച് മിനിറ്റ് വേവിച്ചെടുക്കുക. ശേഷം വെജിറ്റബ്ള്‍ സ്റ്റോക്ക് വാട്ടറില്‍ ഇട്ട് വേവിക്കണം.
നന്നായി വെന്ത് കഴിയുമ്പോള്‍ എടുത്ത് മിക്സിയില്‍ ഇട്ട് അടിക്കണം. ശേഷം കുരുമുളക്, ഉപ്പ്, മാഗി എന്നിവ ചേര്‍ത്താല്‍ വെജിറ്റബ്ള്‍ സൂപ്പായി. ഫ്രഷ് ക്രീം വേണമെങ്കിൽ ചേർക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.