രുചി വിഭവങ്ങളിൽ ഇപ്പോൾ ട്രെൻഡിയാണ് കൂന്തൾ/കണവ മസാല നിറച്ചത്. കൂന്തൾ മസാല ചേർത്ത് ചോറോ ചപ്പാത്തിയോ പത്തിരിയോ കഴിക്കാം.
കൂന്തൾ (തല കളഞ്ഞു നന്നായി വൃത്തിയാക്കിയത്) -അഞ്ചോ ആറോ എണ്ണം
പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില, തേങ്ങ എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇളം ബ്രൗൺ നിറം വന്നു മൊരിയുമ്പോൾ പൊടികൾ എല്ലാം ചേർക്കുക. നല്ല മസാല പരുവം ആകുമ്പോൾ ഇറക്കി തണുക്കാന്‍ വെക്കുക.
ഓരോ കൂന്തളും എടുത്ത് മസാല നിറച്ച് രണ്ടു തുമ്പും ടൂത്ത്പിക്ക് വച്ച് അടക്കുക. മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും യോജിപ്പിച്ച് കൂന്തളിന്‍റെ പുറംഭാഗത്ത് തേച്ചു പിടിപ്പിക്കുക. പിന്നീട് പരന്ന പാനില്‍ അൽപം എണ്ണയില്‍ ഷാലോ ഫ്രൈ ഫ്രൈ ചെയ്തു വെക്കുക.
സവാള, തക്കാളി, അണ്ടിപ്പരിപ്പ് എന്നിവ ഒരുമിച്ചു നന്നായി അരച്ചെടുക്കുക. എണ്ണ ചൂടാകുമ്പോൾ ഈ അരപ്പും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് പച്ചമണം പോകും വരെ വഴറ്റുക. പിന്നീട് ബാക്കി ചേരുവകൾ കൂടി ചേർത്ത് എണ്ണ തെളിയും വരെ വഴറ്റിയ ശേഷം കൂന്തൾ ഓരോന്നായി പാനില്‍ നിരത്തുക. അടച്ചു വച്ച് ചെറിയ തീയില്‍ പത്തു മിനിട്ട് വച്ച ശേഷം മല്ലിയിലയും വറുത്ത ഉള്ളിയും അണ്ടിപ്പരിപ്പും ഇട്ടു അലങ്കരിച്ചു വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.