ഇറച്ചി ചോറ്‌

റമദാൻ സ്പെഷ്യൽ ഇറച്ചി ചോറ്‌

ഒരു പാനിൽ മൂന്ന് ടീസ്​പൂൺ വെളിച്ചെണ്ണ ഒഴിച്ച് രണ്ട് സവാള നല്ലതുപോലെ വഴറ്റുക. ശേഷം ഒരു ടീസ്​പൂൺ ഇഞ്ചി ഒരു ടീസ്​പൂൺ വെളുത്തുള്ളി നാല് പച്ചമുളക് എല്ലാം ചതച്ച് ഇട്ടുകൊടുത്തു വഴറ്റുക. ശേഷം ഒരു തക്കാളി ഇട്ടുകൊടുക്കുക.നല്ലതുപോലെ വഴറ്റി എടുക്കുക.

ശേഷം പകുതി മസാല മാറ്റിവെക്കുക.പാനിലുള്ള മസാലയിലേക്ക്​ ഒരു കിലോ ബീഫ് ഇട്ടുകൊടുക്കുക അര ടീസ്​പൂൺ മഞ്ഞൾപ്പൊടി അര ടീസ്​പൂൺ മുളക​ുപൊടി അര ടീസ്​പൂൺ മല്ലിപ്പൊടി കാൽ ടീസ്​പൂൺ കുരുമുളകുപൊടി അര ടീസ്​പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പും ഇട്ട് നല്ലതുപോലെ വഴറ്റുക ബീഫ് വേവിച്ചെടുക്കാനുള്ള വെള്ളവും ഒഴിച്ചു കൊടുത്ത് വേവിക്കുക.

ഇനി ഒരു പാനിൽ നാല് ടീസ്​പൂൺ നെ​െയ്യാഴിച്ചുകൊടുക്കുക. മാറ്റിവെച്ച മസാല ചേർക്കുക കുറച്ചു മല്ലിയില പുതിനയില ചേർത്തു കൊടുക്കുക മുക്കാൽ ടീസ്​പൂൺ ഗരംമസാല ഒരു ടീസ്​പൂൺ ലെമൺ ജ്യൂസ് ചേർത്തു കൊടുത്തു നല്ലതുപോലെ വഴറ്റികൊടുക്കുക.

ഇതിലേക്ക് വേവിച്ചു വെച്ച ബീഫ് ഇട്ടുകൊടുക്കാം. ഇതിലേക്ക് റൈസ് വേവാനുള്ള മൂന്ന് ഗ്ലാസ് ചൂടുവെള്ളം ഒഴിച്ച് കൊടുത്ത് തിളച്ചു വരുമ്പോൾ രണ്ട് ഗ്ലാസ് ബസ്​മതി റൈസ് ഇട്ടുകൊടുത്ത് പാകത്തിന് ഉപ്പും ഇട്ടുകൊടുത്ത് വേവിക്കുക സ്വാദിഷ്​ഠമായ ഇറച്ചി ചോറ് റെഡി.

തയാറാക്കിയത്: സജ്​ന യൂനുസ്​


Tags:    
News Summary - erachi-choru how to make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT