ചിത്രം: റനീഷ സി.
റനീഷ സി.
ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായിവരുമ്പോൾ ബട്ടറും വെളിച്ചെണ്ണയും ഒഴിച്ച് കൊടുക്കുക. ചൂടായി വന്നാൽ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് ഇട്ട് വഴറ്റുക. പച്ചമണ്ണം മാറിയാൽ അതിലേക്ക് സാവാള ഇട്ട് കൊടുക്കുക.
ഗോൾഡൻ കളറായാൽ അതിലേക്ക് നുള്ളിവെച്ചിരിക്കുന്ന ഇറച്ചി, കാരറ്റ്, കാപ്സിക്ക, കേബേജ് എന്നിവയിട്ട് അഞ്ചു മിനുറ്റ് വഴറ്റുക. അതിലേക്ക് കുരുമുളക് പൊടിയും ഗരംമസാലയും ചില്ലിഫ്ലവറും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. 10 മിനുറ്റ് വഴറ്റിയതിനു ശേഷം അതിലേക്ക് ബ്രെഡും പ്രഷ് ക്രീം പാലും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
അവസാനം മല്ലിച്ചെപ്പും കൂടി ചേർത്ത് തീ അണയ്ക്കുക. മൈദയും ഉപ്പും ചില്ലിഫ്ലെക്സും അൽപം വെള്ളം ഒഴിച്ച് കുറച്ച് കട്ടിയിൽ കലക്കി എടുക്കുക. ബ്രെഡും ക്രംസും വൈറ്റ് എള്ളും മിക്സ് ചെയ്തുവെയ്ക്കുക. ഫില്ലിംഗ് ഉരുളകളാക്കി ഓരോ ഉരുളവീതം മാവിൽ മുക്കി ബ്രെഡും ക്രംസ് കോട്ട് ചെയ്ത് ചൂടായ വെളിച്ചെണ്ണയിൽ പൊരിച്ച് എടുക്കുക. സ്വാദിഷ്ടമായ ചിക്കൻ മലായി ബോൾ റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.