ചേരുവകൾ: കപ്പ കൂട്ടിന്
കപ്പ- 500g
ഉപ്പ്- 1/2 സ്പൂൺ
മഞ്ഞൾ- 1/4 സ്പൂൺ
ചിക്കൻ കൂട്ടിന്
ചിക്കൻ- 250 ഗ്രാം ചെറുതായി അരിഞ്ഞത്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 1 സ്പൂൺ
സവാള- 1 എണ്ണം, അരിഞ്ഞത്
പച്ചമുളക്- 2 എണ്ണം, കീറിയത്
കറിവേപ്പില- 1 തണ്ട്
മുളക് പൊടി - 1 സ്പൂൺ
കുരുമുളക് പൊടി- 1/2 സ്പൂൺ
ഗരം മസാല-1/4 സ്പൂൺ
ഉപ്പ്-ആവശ്യത്തിന്
വെളിച്ചെണ്ണ-2 ടേബിൾ സ്പൂൺ
ടോപ്പിങ്
മോസറെല്ല ചീസ്-1/2 കപ്പ്, ഗ്രേറ്റഡ് ചെയ്തത്
ഉണ്ടാക്കുന്ന വിധം: കപ്പ തൊലി കളഞ്ഞ് കഷ്ണം ആക്കുക. കുക്കറിൽ ഉപ്പും മഞ്ഞളും ഇട്ട് 3 വിസിൽ വേവിക്കുക. വെള്ളം കളഞ്ഞ് നന്നായി ഉടച്ച് വെക്കുക. ചൂട് എണ്ണയിൽ സവാള, പച്ചമുളക്, കറിവേപ്പില വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.
അതിലേക്ക് ചിക്കൻ + മസാല പൊടികൾ + ഉപ്പ് ചേർത്ത് നന്നായി വേവിക്കുക. വെള്ളം പൂർണമായി വറ്റണം. ഉടച്ച കപ്പയിലേക്ക് വഴറ്റിയ ചിക്കൻ കൂട്ട് ചേർക്കുക. നന്നായി യോജിപ്പിക്കുക.മുകളിൽ ഗ്രേറ്റഡ് ചീസ് വിതറുക. ഒരു പാൻ മൂടി വെച്ച് 2 മിനിറ്റ് ചെറിയ തീയിൽ വെക്കുക. ചീസ് മെൽറ്റ് ആയി വരും.ചൂടോടെ സെർവ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.