പച്ച കുരുമുളകിട്ട് ബീഫ് വരട്ടിയാലോ... പൊളിക്കും

ഏത് മെയ്ൻ വിഭവത്തിന്‍റെ കൂടെയും സൈഡ് ഡിഷ് ആയി വിളമ്പാൻ സാധിക്കുന്ന ഒരു വിഭവമാണ് പച്ച കുരുമുളകിട്ട ബീഫ് വരട്ടിയത്. നെയ്ച്ചോർ, പൊറാട്ട, ചപ്പാത്തി, ചോറ്, അപ്പം, പത്തിരി അടക്കമുള്ളവയുടെ കൂടെ ഈ ബീഫ് വരട്ടിയത് കഴിക്കാം... 

ചേരുവകൾ: 

  • ബീഫ് - ഒരു കിലോ
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • പച്ച കുരുമുളക് - 4 ടേബിൾ സ്പൂൺ (എരിവിനനുസരിച്ച് കൂട്ടാം, കുറക്കാം)
  • വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് - 2 ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി - 1 ടേബിൾ സ്പൂൺ
  • ഗരം മസാല പൊടി - അര ടീസ്പൂൺ
  • പെരുഞ്ചിര കപൊടി - മുക്കാൽ ടീസ്പൂൺ
  • കൊച്ചുള്ളി - 10-20 എണ്ണം
  • വേപ്പില - ആവശ്യത്തിന്
  • വെളിച്ചെണ്ണ - 4 ടേബിൾ സ്പൂൺ
  • ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം:

പച്ച കുരുമുളകും, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും എല്ലാ പൊടികളും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. കഴുകി വാരിയ ബീഫിലേക്ക് അരച്ച മസാലയും ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്ത് 15 മിനിട്ട് വെക്കുക. ശേഷം കുക്കറിൽ വേവിക്കുക. ആദ്യത്തെ വിസിൽ വന്ന ശേഷം തീ കുറച്ച് വെച്ച് 15-20 മിനിട്ട് വേവിക്കുക. ശേഷം മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഉള്ളിയും വേപ്പിലയും മൂപ്പിച്ച്, വേവിച്ച ബീഫ് ഇളക്കി യോജിപ്പിച്ചെടുക്കുക.

Tags:    
News Summary - Beef Dried with Green Pepper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT