ബീഫ് ബർഗർ വീട്ടിൽ തയാറാക്കാം

പുറത്തു പോകുമ്പോൾ കുട്ടികൾ ആവശ്യപ്പെടുന്ന ഭക്ഷ്യ വിഭവമാണ് ബർഗർ. ബർഗർ പല മീറ്റിലും ഉണ്ടാക്കി എടുക്കാം. ഇഷ്ടമുള്ള പച്ചക്കറികൾ ഇട്ടു കൊടുക്കുകയും ചെയ്യാം.

ചേരുവകൾ

  • ബട്ടർ - 2 ടേബിൾസ്പൂൺ
  • സവാള (1/4 ഇഞ്ച് കനത്തിൽ വട്ടത്തിൽ അരിഞ്ഞത്) - 1 ഇടത്തരം
  • ബൺ - 6 എണ്ണം
  • വെജിറ്റബിൾ / ഒലിവ് ഓയിൽ- 2 ടേബിൾസ്പൂൺ
  • തൈം – ആവശ്യത്തിന്
  • ചീസ് (സ്ലൈസ്) - 6 എണ്ണം
  • ലെറ്റുസ് - ആവശ്യത്തിന്
  • തക്കാളി (അരിഞ്ഞത്) – ആവശ്യത്തിന്

ബീഫ് പാറ്റി

  • ബീഫ് (മിൻസ് ചെയ്തത്) (80% ഇറച്ചി, 20% നെയ്യ്) - 500 ഗ്രാം
  • മുട്ട - 1
  • ഉപ്പ് – ആവശ്യത്തിന്
  • സവാള (പൊടിയായി അരിഞ്ഞത്) - 1
  • കുരുമുളക് ക്രഷ് ചെയ്തത് / കുരുമുളകുപൊടി - 1 ടീസ്പൂൺ
  • തൈം – ആവശ്യത്തിന്
  • ബർഗർ സോസ് മയോണൈസ് - 3/4 കപ്പ്‌
  • ടൊമാറ്റോ സോസ് - 2 ടേബിൾസ്പൂൺ
  • റ്റബാസ്കോ സോസ് - 1 ടേബിൾസ്പൂൺ
  • ഉപ്പ് -ആവശ്യത്തിന്
  • 1/2 നാരങ്ങയുടെ നീര്
  • ആലപീനോ (പൊടിയായി അരിഞ്ഞത്) - 3 ടേബിൾസ്പൂൺ
  • കുരുമുളക് ക്രഷ് ചെയ്തത് / കുരുമുളകുപൊടി - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

ബീഫ് പാറ്റി ഉണ്ടാക്കാനായി ഒരു ബൗളിൽ മിൻസ് ചെയ്ത ബീഫ്, മുട്ട, ആവശ്യത്തിന് ഉപ്പ്, സവാള, കുരുമുളക് ക്രഷ് ചെയ്തത് / കുരുമുളകുപൊടി, ആവശ്യത്തിന് തൈം എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിൽനിന്നും കുറച്ചെടുത്ത് ഒരേ അളവിലുള്ള ഉരുളകളായി എടുക്കുക, ശേഷം ചെറുതായി ഒന്ന് അമർത്തി കുറച്ച് പരത്തി എടുക്കുക.

6 പാറ്റി വരെ ഇതിൽ നിന്നും ഉണ്ടാക്കി എടുക്കാവുന്നതാണ്. ഓരോ പാറ്റിയും ഒരു 80 ഗ്രാം അളവിലാണ് ഇവിടെ എടുത്തിരിക്കുന്നത്. ഇത് മാറ്റിവെക്കുക.

* ബർഗർ സോസ് ഉണ്ടാക്കാനായി ഒരു ബൗളിൽ മയോണൈസ്, ടൊമാറ്റോ സോസ്, റ്റബാസ്കോ സോസ്, ആവശ്യത്തിന് ഉപ്പ്, നാരങ്ങയുടെ നീര്, ആലപീനോ, കുരുമുളക് ക്രഷ് ചെയ്തത് / കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി മാറ്റിവെക്കുക.

* സവാള കാരമലൈസ് ചെയ്യാനായി ഒരു ചൂട് പാനിൽ 1 ടേബിൾസ്പൂൺ ബട്ടർ ചേർത്ത്, സവാളയും ഇട്ട് ഇരുവശവും 2 - 3 മിനിറ്റുവരെ മീഡിയം തീയിൽ കുക്ക് ചെയ്ത് മാറ്റിവെക്കുക.

* ബൺ നടുവേ മുറിച്ച് ഇതേ പാനിൽ തന്നെ റോസ്റ്റ് ചെയ്തെടുത്ത് മാറ്റിവെക്കാം.

* ഇതേ പാനിൽ 2 ടേബിൾസ്പൂൺ വെജിറ്റബിൾ / ഒലിവ് ഓയിലും 1 ടേബിൾസ്പൂൺ ബട്ടറും ചേർത്ത് ചൂടാക്കുക. ഇതിൽ കുറച്ച് തൈം എന്നിവ വിതറി മുകളിലായി തയാറാക്കി വച്ചിരിക്കുന്ന ബീഫ് പാറ്റിയും വച്ച് 4 - 5 മിനിറ്റ് വരെ ചെറു തീയിൽ കുക്ക് ചെയ്തെടുക്കുക. ഇത് ഉടനേ തന്നെ നന്നായി ഒന്ന് അമർത്തി കുറച്ച് പരത്തിയെടുക്കുക. ഇത് മറിച്ചിട്ട് 4-5 മിനിറ്റ് കുക്ക് ചെയ്ത് എടുക്കാം. ഓരോ പാറ്റിയുടെ മുകളിലായി ഓരോ ചീസ് സ്ലൈസും വച്ച് ഒരു അടപ്പുകൊണ്ട് മൂടി 1 - 2 മിനിറ്റ് അടച്ച് മാറ്റിവെക്കുക.

* ഇനി ബർഗർ തയാറാക്കാനായി ബണ്ണിന്റെ ഇരുവശവും ബർഗർ സോസ് പുരട്ടുക. ബണ്ണിന്റെ മുകൾ ഭാഗം മാറ്റിവച്ച്, സോസ് പുരട്ടിയ അടിവശം എടുത്ത് ഇതിലോട്ട് ലെറ്റുസും കുറച്ച് കാരമലൈസ് ചെയ്ത സവാളയും തക്കാളിയും തയാറാക്കിയ ബീഫ് പാറ്റിയും ബണ്ണിന്റെ മുകൾവശവും വച്ച് അടച്ച് ഒന്ന് അമർത്തി എടുക്കുക. ടേസ്റ്റി ആയ ബീഫ്‌ ബർഗർ റെഡി.

Tags:    
News Summary - Beef burger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.