മുഹല്ലബി പുഡ്ഡിങ് ഉണ്ടാക്കാൻ 500 മില്ലി പാൽ മതി

രുചികരമായ അറബിക് പുഡ്ഡിങ് / ഡെസേർട്ട് ആണ് മുഹല്ലബി.

ചേരുവകൾ:

  • പാൽ – 500 മില്ലി
  • പഞ്ചസാര – 90 ഗ്രാം
  • കോൺഫ്ലോർ – 40 ഗ്രാം
  • ഫ്രഷ് ക്രീം – 75 മില്ലി
  • റോസ്​ വാട്ടർ (പനിനീർ) –15 മില്ലി
  • വാനില എസൻസ്​ – 8 മില്ലി
  • പിസ്​ത – 100 ഗ്രാം

തയാറാക്കുന്ന വിധം:

കോൺഫ്ലോർ 100 മില്ലി പാലിൽ യോജിപ്പിച്ചുവെക്കുക. പാനിൽ ബാക്കി പാലും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. നന്നായി തിളവന്ന ശേഷം കോൺഫ്ലോർ ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. നന്നായി കുറുകി വരുമ്പോൾ ഫ്രഷ് ക്രീം ഒഴിച്ച് ഇളക്കി തീയണച്ച് വാങ്ങാം.

വാനില എസൻസും റോസ്​ വാട്ടറും ചേർത്തിളക്കി ബൂളിലേക്ക് മാറ്റാം. ചൂടാറിയ ശേഷം ഫ്രിഡ്ജിൽവെച്ച് 4 മണിക്കൂർ തണുപ്പിക്കുക. പിസ്​ത കഷണങ്ങളാക്കിയിട്ട് വിളമ്പാം. 

Tags:    
News Summary - Arabic Pudding / Desserts Muhallabia, how to make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT