പാനി പൂരിയുടെ രുചിവൈവിധ്യങ്ങളെ ഡൂഡ്ൽ ആക്കി ആദരിച്ച് ഗൂഗിൾ; ഒപ്പം ഒരു ഗെയിമും

ത്തരേന്ത്യൻ തെരുവുകളിലെ പ്രിയ ഭക്ഷണമായ പാനി പൂരിയുടെ രുചി ആഘോഷിച്ച് ഗൂഗിൾ. പാനി പൂരിയെ ഡൂഡ്ൽ ഗെയിമാക്കിയാണ് ഗൂഗിൾ ഇന്ത്യക്കാരുടെ രുചി വൈവിധ്യത്തെ ആദരിച്ചത്.

2015 ജൂലൈ 12ന് മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു റസ്റ്ററന്‍റ് 51 തരം പാനി പൂരി ഒരുക്കി ലോകറെക്കോഡിട്ടിരുന്നു. അതിനാലാണ് പാനി പൂരിയെ ആഘോഷിക്കാൻ ഗൂഗിൾ ഈ ദിനം തന്നെ തെരഞ്ഞെടുത്തത്.

പൊതുവേ ഉത്തരേന്ത്യയിൽ സുലഭവും സ്വീകാര്യവുമായ ഒരു ഭക്ഷണവിഭവമാണ് പാനി പൂരി. ഒരു ചെറിയ പൂരിയുടെ ഉള്ളിൽ പ്രത്യേകം തയാറാക്കിയ രുചിക്കൂട്ട് ഒഴിച്ച് കഴിക്കുന്ന ഒന്നാണ് ഇത്. 

 

Tags:    
News Summary - Google Doodle Celebrates Popular South Asian Street Food 'Pani Puri' With Unique Game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.