പുൽപള്ളിയിലെ കേക്ക് വിപണി സജീവമായപ്പോൾ
പുൽപള്ളി: രുചി വൈവിധ്യങ്ങളുടെ കേക്കുകളുമായി ഇത്തവണയും ക്രിസ്മസ് വിപണി ഉണർന്നു. പല വലുപ്പത്തിലും നിറത്തിലും വിലയിലുമുള്ള കേക്കുകൾ ബേക്കറി കടകളിലടക്കം നിരന്നു. അവശ്യസാധനങ്ങളുടെ വില ഉയർന്നത് കേക്കിന്റെ വിലയേയും ഇത്തവണ ബാധിച്ചിട്ടുണ്ട്.
മുൻ കാലങ്ങളിൽ ഒരു കിലോ, അരകിലോ തൂക്കത്തിലായിരുന്നു കേക്ക്. ഇപ്പോൾ അത് 900 - 400 ഗ്രാമുകളിലായിട്ട് താഴ്ന്നു. പ്ലം കേക്ക്, ബട്ടർ കേക്ക്, കാരറ്റ്, ഈന്തപ്പഴം കേക്കുകൾ, ഹണി കേക്ക്, ബനാന കേക്ക്, ബട്ടർ കേക്ക്, കാരറ്റ്, ഈന്തപ്പഴം കേക്കുകൾ, പൈനാപ്പിൾ കേക്ക് തുടങ്ങിയ വൈവിധ്യമാർന്ന കേക്കുകൾ വിപണിയിലുണ്ട്.
150 മുതൽ 1500 രൂപ വരെയാണ് വില. പുതുതലമുറയിൽപെട്ടവരാണ് ഫ്രഷ് കേക്കുകളുടെ ആവശ്യക്കാരിൽ കൂടുതലും. പ്ലം കേക്കിനും ആവശ്യക്കാർ കൂടി വരുന്നുണ്ട്. വിവിധ ആകൃതിയിലുള്ള കേക്കുകൾ ഓർഡർ അനുസരിച്ച് നൽകുന്ന സ്ഥാപനങ്ങളും പുൽപള്ളി ടൗണുലുണ്ട്. വീട്ടമ്മമാർ ഉണ്ടാക്കുന്ന കേക്കുകളും വിപണിയിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.