'പികു' സെറ്റിലെ വിചിത്ര അനുഭവം തുറന്നുപറഞ്ഞ്​ ബച്ചൻ; ദീപിക ഇത്തരക്കാരിയോ എന്ന്​ നെറ്റിസൺസ്​

ദീപിക പദുക്കോൺ, അമിതാഭ്​ ബച്ചൻ, ഇർഫാൻ ഖാൻ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ബോളിവുഡ്​ സിനിമയാണ്​ പികു. സിനിമയുടെ സെറ്റിലുണ്ടായ വിചിത്രമായ ഒരു അനുഭവമാണ്​ ബച്ചൻ ത​​െൻറ കോൻ ബനേഗാ ക്രോർപതി എന്ന പരിപാടിക്കിടെ തുറന്നുപറഞ്ഞത്​. ദീപിക പദുക്കോൺ, ഫറാ ഖാൻ എന്നിവരാണ്​ കോൻ ബനേഗാ ക്രോർപതിയിൽ അതിഥികളായി എത്തിയിരുന്നത്​. ഷൂജിത് സിർകാർ സംവിധാനം ചെയ്​ത പികു മികച്ച വ്യാപാരവിജയവും നിരൂപക പ്ര​ശംസയും ലഭിച്ച ചിത്രമായിരുന്നു.


സെറ്റിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ സംഭവിച്ച ഭക്ഷണ കഥയാണ്​ ബച്ചൻ പങ്കുവച്ചത്​. ദീപിക വലിയ ഭക്ഷണപ്രിയയാണെന്നും അവർ ഒാരോ മൂന്ന്​ മിനിട്ടിലും എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കുമെന്നുമാണ്​ ബച്ചൻ പറയുന്നത്​. 'സാധാരണയായി ഒരാൾ ഒരു ദിവസം മൂന്ന് നേരമാണ് ഭക്ഷണം കഴിക്കുന്നത്​. എന്നാൽ ദീപിക ഓരോ മൂന്ന്​ മിനിറ്റിലും കഴിക്കാറുണ്ട്'-അമിതാഭ് ബച്ചൻ വീഡിയോയിൽ പറയുന്നു. ഇക്കാര്യം ദീപിക നിഷേധിക്കുന്നില്ല. എന്നാൽ ദീപിക ഒരിക്കൽപ്പോലും കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന്​ ഒന്നും തനിക്ക്​ തന്നിരുന്നില്ല എന്നും ബച്ചൻ പറയുന്നു. എന്നാലിത്​ ദീപിക നിഷേധിക്കുന്നുണ്ട്​. 'ഞാൻ പാത്രം തുറക്കുമ്പോഴെല്ലാം, അമിത് ജി വന്ന് ഞാൻ എന്താണ് കഴിക്കുന്നതെന്ന് വീണ്ടും ചോദിക്കുമായിരുന്നു. അദ്ദേഹമാണ്​ മിക്കപ്പോഴും ഭക്ഷണം കഴിച്ച്​ തീർത്തിരുന്നത്​'-ദീപിക പറഞ്ഞു.


ദീപിക എന്നോടൊപ്പം ജോലി ചെയ്യുന്നത് ഞാൻ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരുന്നതുകൊണ്ടാണെന്ന്​ തുടർന്ന്​ ഫറാ ഖാൻ കൂട്ടിച്ചേർക്കുന്നു. തുടർന്ന്, അമിതാഭ് ബച്ചൻ ഫറാഖാനോട് അവർ വീട്ടിലുണ്ടാക്കിയ ബിരിയാണി ഒരിക്കലും തനിക്ക്​ തന്നിരുന്നില്ല എന്നും പറയുന്നുണ്ട്​. ഇതിന്​ താങ്കൾ വെജിറ്റേറിയൻ അല്ലേ എന്നും ബിരിയാണി നോൺവെജ്​ ആയതുകൊണ്ടാണ്​ താങ്കൾക്ക്​ തരാത്തതെന്നും ഫറാഖാൻ പറയുന്നു. അടുത്തതായി ദീപികയും അമിതാഭ് ബച്ചനും 'ദി ഇ​േൻറൺ' എന്ന സിനിമയുടെ ഹിന്ദി റീമേക്കിലാണ്​ ഒരുമിച്ച് പ്രവർത്തിക്കുന്നത്​.

Tags:    
News Summary - Amitabh Bachchan Complains Deepika Padukone Doesn't Offer Him Food On Set

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT