അതിവേഗ പാതകൾ മുറിച്ചുകടക്കുന്നത്​ കുറ്റകരം

ജിദ്ദ: അതിവേഗ പാതകൾ (എക്​സ്​പ്രസ്​ ഹൈവേ) മുറിച്ചു കടക്കുന്നത് കുറ്റകരമെന്ന്​ സൗദി ട്രാഫിക്​ വകുപ്പ്​ അറിയിച്ചു. ഇത്​ കടുത്ത​ നിയമലംഘനമായി കണക്കാക്കുമെന്നും 1,000 ത്തിനും 2,000ത്തിനുമിടയിൽ റിയാൽ പിഴയായി ചുമത്തുമെന്നും ജനറൽ ട്രാഫിക്​ വകുപ്പ്​ വ്യക്തമാക്കി. എക്​സ്​പ്രസ്​ റോഡുകൾ മുറിച്ചു കടക്കുന്നത്​ ആളുകളുടെ ജീവിതത്തെ അപകടത്തിലാക്കും.​ ഗതാഗതം തടസ്സപ്പെടുത്തും. ട്രാഫിക്​ അപകട സാധ്യത കൂടുതലാണെന്നും ട്രാഫിക്​ വകുപ്പ്​ വ്യക്തമാക്കി. എക്​സ്​പ്രസ്​ റോഡ്​ മുറിച്ചു കടക്കാനാഗ്രഹിക്കുന്നവർ കാൽനടപ്പാലങ്ങൾ നിർബന്ധമായും ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.