70 വർഷത്തിനുശേഷം കർണാടകയിൽ വീണ്ടും ചീറ്റകൾ; ദക്ഷിണാഫ്രിക്കയിൽനിന്ന് നാല് ചീറ്റകളെ എത്തിച്ചു

ബംഗളൂരു: 70 വർഷത്തിനുശേഷം കർണാടകയിൽ ചീറ്റപ്പുലികൾ മടങ്ങിയെത്തുന്നു. കേന്ദ്രസർക്കാറിന്റെ പ്രൊജക്ട് ചീറ്റ പദ്ധതിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽനിന്ന് കൊണ്ടുവന്ന നാല് ചീറ്റകളെ ശനിയാഴ്ച ബെംഗളൂരുവിലെത്തിച്ചു. രണ്ട് ആൺചീറ്റകളെയും രണ്ട് പെൺ ചീറ്റകളെയുമാണ് ബംഗളൂരുവി​ലെത്തിച്ചത്.

വെറ്ററിനറി വിദഗ്ധരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിലാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. ബംഗളൂരുവിന് സമീപത്തുള്ള ബന്നാർഘട്ട ദേശീയോദ്യാനത്തിലേക്ക് ചീറ്റകളെ മാറ്റും. പുതിയ സാഹചര്യങ്ങളും കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനായി ചീറ്റകളെ 30 ദിവസത്തെ ക്വാറന്റൈനിൽ നിരീക്ഷിക്കും. ചീറ്റകൾ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും ബന്നാർഘട്ടയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അണുബാധ പരി​ശോധനകൾ അടക്കം നടത്തുമെന്നും കർണാടക വനം, പരിസ്ഥിതി മന്ത്രി ഈശ്വർ ബി. ഖന്ദ്രെ അറിയിച്ചു.

അണുബാധകളിലെന്ന് ഉറപ്പുവരുത്തിയ ശേഷമാകും ചീറ്റകളെ ബന്നാർഘട്ടയിലേക്ക് മാറ്റുക. 2022ൽ ആരംഭിച്ച പ്രൊജക്ട് ചീറ്റയുടെ ഭാഗമായി നേരത്തേ നമീബിയയിൽനിന്ന് എട്ട് ചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിച്ചിരുന്നു. അടുത്തിടെ ഇന്ത്യയിൽ കെ.ജി.പി 2 എന്ന പെൺചീറ്റ നാല് കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നു. ഇതോടെ ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 57 ആയി ഉയർന്നിട്ടുണ്ട്. 

Tags:    
News Summary - Cheetahs Back In Karnataka After 70 Years 4 Brought In From South Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.