സംഗീതജ്ഞന്‍ പി.എസ് നാരായണ സ്വാമി അന്തരിച്ചു

ചെന്നൈ: പ്രശസ്​ത കർണാടിക്​ സംഗീതജ്ഞൻ പുലിയുർ സുബ്രഹ്മണ്യം നാരായണസ്വാമി അന്തരിച്ചു. 86 വയസായിരുന്നു. വെള്ളിയാഴ്​ച രാത്രി സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.

സംഗീതകുലപതി ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനായിരുന്നു. ശാസ്​ത്രീയ സംഗീതത്തിൽ ശെമ്മാങ്കുടി പാരമ്പര്യം പിന്തുടർന്ന നാരായണസ്വാമിയെ രാജ്യം പദ്​മഭൂഷൻ ഉൾപ്പെടെയുള്ള പുരസ്​കാരങ്ങൾ നൽകി ആദരിച്ചു.

തമിഴ്​നാട്​ സർക്കാറിൻെറ കലൈമാമണി പുരസ്​കാരവും ലഭിച്ചിട്ടുണ്ട്​. ഭാര്യയും മൂന്ന്​ പെൺമക്കളുമുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT