ഇതാണ് ഷാരൂഖ് ഖാനെ മികച്ച പിതാവാക്കുന്നത്; മക്കൾക്ക് വേണ്ടി ദുശ്ശീലം ഉപേക്ഷിച്ചതിനെ കുറിച്ച് നടൻ

ക്കൾക്ക് വേണ്ടി തന്റെ പുകവലി ശീലം ഉപേക്ഷിച്ചതിനെ കുറിച്ച്  നടൻ ഷാരൂഖ് ഖാൻ. ഒരു പഴയ അഭിമുഖത്തിലാണ്  ഇക്കാര്യം വെളിപ്പെടുത്തിയത്.

'കുട്ടികൾ ജനിക്കുന്നതിന് മുൻപ് തന്റെ പുകവലി ശീലത്തെക്കുറിച്ച് മറ്റുള്ളവർ  വിമർശിക്കുമായിരുന്നു. ഇതുപോലെ നിങ്ങളുടെ കുട്ടികൾ പുകവലിച്ചാൽ ഇഷ്ടപ്പെടുമോ എന്ന്  ഒരാൾ ചോദിച്ചു. ഇതാണ് ഞാൻ.. ഇങ്ങനെയാണ് എന്റെ ജീവിതം എന്നായിരുന്നു മറുപടി. എന്നാൽ കുഞ്ഞുങ്ങൾ ജനിച്ചതോടെ ആ ശീലം അവസാനിപ്പിച്ചു. കാരണം എന്റെ കുട്ടികൾ പുകവലിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അന്ന് ഞാൻ പറഞ്ഞത് തെറ്റാണെന്ന് എനിക്ക് തോന്നി. എന്റെ മക്കളോട് പുകവലിക്കരുതെന്ന് പറയുന്നതിലും നല്ലത് താൻ ആ ശീലം നിർത്തുന്നതാണ്. അതിൽ എനിക്ക് ചെയ്യാൻ പറ്റുന്നതിൽ പരമാവധി ചെയ്തു'- എസ്.ആർ. കെ പറഞ്ഞു.

ഷാരൂഖ് ഖാന്റെ പഴയ വീഡിയോ വീണ്ടും ബോളിവുഡ് കോളങ്ങളിൽ വൈറലായിട്ടുണ്ട്.

ഒരു ചെറിയ ഇടവേളക്ക് ശേഷം സിനിമയിലേക്ക് മടങ്ങി വരാൻ തയാറെടുക്കുകയാണ് ഷാരൂഖ് ഖാൻ. പത്താൻ, ജവാൻ തുടങ്ങിയ ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Tags:    
News Summary - When Shah Rukh Khan Opens Up About why He Stop Smoking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.