ഷാരൂഖ് ഖാന്റെ വില്ലനാവാൻ വിജയ് സേതുപതി വാങ്ങുന്നത് വൻ പ്രതിഫലം. ബോളിവുഡ് മാധ്യമമായ പിങ്ക് വില്ലയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 21 കോടി രൂപയാണ് അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനായി നടൻ വാങ്ങുന്നത്. ഇതുവരെയുള്ള സിനിമ കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലമാണിത്.
കമൽഹാസന്റെ സൂപ്പർ ഹിറ്റ് ചിത്രമായ വിക്രമിലും വില്ലൻ കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിച്ചത്. ചിത്രത്തിനായി 15 കോടിയാണ് വാങ്ങിയത്. ഷാരൂഖ് ഖാന്റെ ജവാനിലേക്ക് എത്തുമ്പോൾ പ്രതിഫലം വർധിപ്പിച്ചിരിക്കുകയാണ്.
രണ്ട് ചിത്രങ്ങൾ ഉപേക്ഷിച്ചതിന് ശേഷമാണ് വിജയ് സേതുപതി ജവാനിലേക്ക് എത്തുന്നത്. കഥ ഇഷ്ടമായത് കൊണ്ടാണ് ചിത്രം ചെയ്യാമെന്ന് സമ്മതിച്ചതെന്നും പിങ്ക് വില്ലയുടെ റിപ്പോർട്ടിൽ പറയുന്നു
നയൻതാര നായികയായി എത്തുന്ന ചിത്രം 2023 ജൂൺ 2നാണ് റിലീസ് ചെയ്യുന്നത്. 2018 ൽ പുറത്ത് ഇറങ്ങിയ സീറോക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന ഷാരൂഖ് ഖാൻ ചിത്രമാണിത്. ജവാനിലെ മേക്കോവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പത്താനാണ് അണിയറയിൽ ഒരുങ്ങുന്ന ഷാരൂഖാന്റെ മറ്റൊരു ചിത്രം. ദീപിക പദുകോൺ ആണ് നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.