ചാടി മരിക്കാൻ തോന്നി; രക്ഷപ്പെടുമെന്ന് വിചാരിച്ചില്ല -കാൻസർ ദിനങ്ങളെ കുറിച്ച് നടൻ

ന്റെ കാൻസർ  ദിനങ്ങളെ കുറിച്ച് വിക്കി കൗശലിന്റെ പിതാവും നടനും സംവിധായകനുമായ ശ്യാം കൗശൽ. 2003ൽ ആണ് രോഗം കണ്ടെത്തുന്നതെന്നും ഇത് മാനസികമായി തളർത്തിയതായും നടൻ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ ആ സമയത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും  കൂട്ടിച്ചേർത്തു.

2003 ൽ ആണ് രോഗം കണ്ടെത്തുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് അതികഠിനമായ വയറു വേദന അനുഭവപ്പെട്ടു. തുടർന്ന് ഡോക്ടറെ കണ്ടപ്പോഴാണ് രോഗം തിരിച്ചറിഞ്ഞത്. 50 ദിവസത്തോളം ആശുപത്രിയിൽ കിടന്നു.

അന്ന് ജീവൻ അവസാനിപ്പിക്കുന്നതിനെ കുറിച്ചു വരെ  ചിന്തിച്ചിരുന്നു. ഒരു ഒക്ടോബർ മാസത്തിലായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വളരെ സങ്കീർണ്ണമായിരുന്നു അവസ്ഥ. രക്ഷപ്പെടില്ലെന്ന് കരുതി. ഇങ്ങനെ ജീവിക്കുന്നതിന് പകരം മൂന്നാം നിലയിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് തോന്നി. എന്നാൽ വയറിന് ഓപ്പറേഷൻ ചെയ്തതിനാൽ കിടക്കയിൽ നിന്ന് അനങ്ങാൻ കഴിഞ്ഞില്ല- ക്യാൻസർ ദിനത്തെ ഓർമിച്ചു കൊണ്ട് ശ്യാം കൗശൽ പറഞ്ഞു.

Tags:    
News Summary - Vicky Kaushal's dad Sham Kaushal Opens Up About His cancer Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.