ഉർവശിയുടെ സഹോദരൻ നടൻ കമൽ റോയ് അന്തരിച്ചു

കോഴിക്കോട്: ഉർവശിയുടെ സഹോദരനും നടനുമായ നടൻ കമൽ റോയ് അന്തരിച്ചു. ഒരു കാലത്ത് സിനിമകളിലും സീരിയലുകളിലും സജീവമായിരുന്ന നടനാണ് കമൽ. കൽപന-ഉർവശി-കലാരഞ്ജനിമാരുടെ സഹോദരനാണ്. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.

സിനിമാ കുടുംബത്തിൽ നിന്ന് അഭിനയരംഗത്തേക്ക് എത്തിയ കമല്‍ റോയ്, വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. ഭാര്യയും ഒരു മകനുമുണ്ട്. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മറ്റൊരു സഹോദരനായ നന്ദു(പ്രിൻസ്) നേരത്തെ വിട പറഞ്ഞിരുന്നു. 

യുവജനോത്സവം എന്ന ഹിറ്റ് ചിത്രത്തിൽ 'ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ പുഞ്ചിരിച്ചു' എന്ന ഗാനരംഗത്ത് അഭിനയിച്ചിട്ടുള്ളത് കമൽ റോയ് ആണ്. നടി വിനയ പ്രസാദ് നായികയായ ശാരദ എന്ന പരമ്പരയിൽ കമൽ അവതരിപ്പിച്ച സഹോദര കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. കല്യാണ സൗഗന്ധികം സിനിമയിലെ വില്ലൻ വേഷത്തിലും ശ്രദ്ധേയനായിരുന്നു.

സായൂജ്യം, കോളിളക്കം,മഞ്ഞ്, കിങ്ങിണി, കല്യാണസൗഗന്ധികം, വാചാലം, ശോഭനം, ദ കിങ് മേക്കർ, ലീഡർ തുടങ്ങി നിരവധി ചിത്രങ്ങളിൽ കമൽ അഭിനയിച്ചിട്ടുണ്ട്.

Tags:    
News Summary - Urvashi's brother actor Kamal Roy passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.