ചിത്രത്തിന്‍റെ പോസ്റ്റർ

പ്രേക്ഷക ശ്രദ്ധ നേടി "രഘുറാമി"ലെ ആദിവാസി ഗാനം ‘ആദകച്ചക്ക’

തമിഴ് നടൻ ആദിഷ് ബാല, ആദിശ്വ മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സൈനു ചാവക്കാടൻ ചിത്രമാണ് ‘രഘുറാം’. ചിത്രത്തിലെ 'ആദകച്ചക്ക' എന്ന ഗാനം റിലീസ് ചെയ്തു. ആദിവാസി ജീവിതങ്ങൾക്കിടയിൽ ഏറെ ശ്രദ്ധയാർന്ന ആദകച്ചക്ക എന്ന വരികളടങ്ങിയ ഗാനം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്. സെലസ്റ്റിയ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ക്യാപ്റ്റൻ വിനോദ് ആണ് ചിത്രം നിർമിക്കുന്നത്. അജു സാജൻ വരികൾ എഴുതി സായ് ബാലൻ സംഗീതം നൽകിയ ഗാനം സോണിമ ആണ് ആലപിച്ചിരിക്കുന്നത്. മലയാളത്തിൽ ഒരുക്കുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രം ജനുവരി 30ന് റിലീസിന് എത്തും.

ആദിഷ് ബാല, ആദിശ്വ മോഹൻ എന്നിവർക്ക് പുറമേ രാധ രവി, സമ്പത്ത് റാം, അർനോൾഡ് ത്യാഗു, രമ്യ പണിക്കർ, ചാർമ്മിള, അരവിന്ദ് വിനോദ്, മുരളി ജയൻ, സജിത്ത് തോപ്പിൽ, ബിജു എബ്രഹാം, രാഖി മനോജ്, സാഗര, അഭിനവ് സിയോൾ, സുനിൽ അരവിന്ദ്, സൂര്യ തോമസ്, ലീന, ഷിമ്മി മേലേടത്ത് തുടങ്ങിയവരും ചിത്രത്തിൽത്സ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സസ്‌പെന്‍സും ദുരൂഹതകളും കോര്‍ത്തിണക്കിയ ചിത്രത്തിൽ മലയാളത്തിലെ മികച്ച സംഘട്ടന സംവിധായകരായ, അഷ്റഫ് ഗുരുക്കൾ, ഡ്രാഗൺ ജിറോഷ് എന്നിവരെ അണിനിരത്തി വ്യത്യസ്തമായ അക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രത്തിന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. സുധിർ സി.ചാക്കനാട്ടിന്‍റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ കോ പ്രൊഡ്യൂസർ ബോണി അസ്സനാർ, വിനീത രമേഷ് എന്നിവരാണ്.

ഛായാഗ്രഹണം: രഞ്ജിത്ത് പുന്നപ്ര, ചന്ദ്രു മേപ്പയൂർ, മ്യൂസിക് & ബി.ജി.എം: സായ് ബാലൻ, എഡിറ്റർ: ഡ്രാഗൺ ജിറോഷ്, പ്രൊഡക്ഷൻ കൺട്രോളർ: സജിത്ത് തിക്കോടി, ഗാനരചന: അജു സാജൻ, ക്രീയേറ്റീവ് ഡയറക്ടർ: ഹരി ജി നായർ, ആർട്ട്‌: ഷെരിഫ്‌ സി.കെ, മേക്കപ്പ്: പ്രബീഷ് കാലിക്കറ്റ്‌, സുബ്രു താനൂർ, റിസ്ബാന റിസു, കോസ്റ്റ്യൂംസ്: ശാന്തി പ്രിയ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ലാറ ടൗളറ്റ്, അസോ. ഡയറക്ടർ: അനീഷ്‌ റൂബി, കോറിയോഗ്രാഫി: സ്നേഹ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: കരുൺ പ്രസാദ്, ഡി.ഐ: ഷാൻ ആഷിഫ്, സ്റ്റുഡിയോസ്: ഹൈ സ്റ്റുഡിയോസ്, സൗണ്ട് ബ്രുവറി, വി.എഫ്.എക്സ്: ഡ്രീമി ഡിജിറ്റൽ എഫ്.എക്സ്, സഹ സംവിധാനം: ഗൗതം ശരത്, ശരത് കാപ്പാട്, ഫോക്കസ് പുള്ളർ: ജോയ് വെള്ളത്തുവൽ, ഫിനാൻസ് കൺട്രോളർ: റഫീക്ക് എടപ്പാൾ, സ്റ്റിൽസ് - നബീൽ ഗാലക്സി, ഡിസൈൻസ്: ഐ ഐഡിയ മീഡിയ, പി.ആർ.ഒ: അയ്മനം സാജൻ, പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Full View

Tags:    
News Summary - The tribal song 'Aadakachakka' from Raghuram attracts audience attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.