ചിത്രത്തിന്‍റെ പോസ്റ്ററിൽ നിന്നും

ഗണപതിയും സാഗർ സൂര്യയും ഒന്നിച്ചെത്തുന്ന 'പ്രകമ്പനം' തിയറ്ററുകളിലേക്ക്...

ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തിൽ എത്തുന്ന ഹൊറർ കോമഡി എന്റർടെയ്നർ 'പ്രകമ്പനം' ജനുവരി 30 ന് തിയറ്ററുകളിൽ എത്തുന്നു. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം പുറത്തിറക്കുന്നത്. ഒരു കംപ്ലീറ്റ് ഹൊറർ കോമഡി എന്റർടൈനറായ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും തള്ളവൈബ് സോങ്ങും മികച്ച പ്രതികരണം നേടിയിരുന്നു.

ചിത്രം മുഴുനീളെ രസകരമായി തോന്നിയതിനാലാണ് നിർമാണത്തിൽ പങ്കാളിയാകുന്നതെന്ന കാർത്തിക് സുബ്ബരാജിന്‍റെ വാക്കുകൾ പ്രാവർത്തികമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 'നദികളിൽ സുന്ദരി' എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ്.എൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ് വിവേക് വിശ്വം ഐ.എം, പി. മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിജിത്ത് സുരേഷ്.

ചിത്രത്തിന്റെ കഥ സംവിധായകൻ വിജേഷ് പാണത്തൂറിന്‍റേതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ. ഹോസ്റ്റൽ ജീവിതവും അതിന്റെ അനുഭവവും പശ്ചാത്തലമായി വരുന്ന സിനിമയാണ് പ്രകമ്പനം. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ ശീതൾ ജോസഫ് ആണ് നായിക. അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം, തുടങ്ങിയ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്. 'പണി' എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോൾ പ്രകമ്പനത്തിനുള്ള പ്രതീക്ഷകൾ ഏറെയാണ്.

ചിത്രത്തിന്റെ സംഗീതം ബിബിൻ അശോക്. പശ്ചാത്തല സംഗീതം ശങ്കർ ശർമ്മ. വരികൾ എഴുതിയത് വിനായക് ശശികുമാർ. ഛായഗ്രഹണം - ആൽബി ആന്റണി. എഡിറ്റർ- സൂരജ് ഇ.എസ്. ആർട്ട് ഡയറക്ടർ- സുഭാഷ് കരുൺ. ലിറിക്സ്- വിനായക് ശശികുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ- അംബ്രൂ വർഗീസ്. പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ. ലൈൻ പ്രൊഡ്യൂസർ അനന്ദനാരായൺ. പ്രൊഡക്ഷൻ മാനേജേഴ്സ് ശശി പൊതുവാൾ, കമലാക്ഷൻ. സൗണ്ട് ഡിസൈൻ കിഷൻ മോഹൻ ( സപ്ത). ഫൈനൽ മിക്സ് എം.ആർ രാജകൃഷ്ണൻ. ഡി.ഐ രമേശ് സി.പി- വി.എഫ്.എക്സ് മെറാക്കി. വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂർ. മേക്കപ്പ്- ജയൻ പൂങ്കുളം. പി.ആർ.ഓ -മഞ്ജു ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്. സ്റ്റിൽസ് ഷാഫി ഷക്കീർ, ഷിബി ശിവദാസ്. ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

Tags:    
News Summary - Prakambanam starring Ganapathy and Sagar Surya, is coming to theaters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.