ഹാൻഡെ എർസൽ, ഷാരൂഖ് ഖാൻ 

'ആരാണീ അമ്മാവൻ, ഞാൻ അയാളുടെ ആരാധികയല്ല' ഷാരൂഖാന്‍റെ വിഡിയോ പകർത്തിയതിൽ വിശദീകരണവുമായി തുർക്കിഷ് നടി

തുർക്കിഷ് നടി ഹാൻഡെ എർസൽ പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിൽ ഇന്ത്യൻ സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്‍റെ ചിത്രത്തിനു നേരെ 'ആരാണീ അമ്മാവൻ' എന്നാണ് എർസൽ കുറിച്ചിരിക്കുന്നത്. അടുത്തിടെ റിയാദിൽ വെച്ചു നടന്ന ജോയ് അവാർഡ്സ് 2026ൽ ഇരുവരും പങ്കെടുത്തിരുന്നു. വേദിയിൽ നിൽകുന്ന ഷാരൂഖിന്‍റെ ചിത്രമെടുക്കുന്ന ഹാൻഡെ എർസലിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ഈ വിഡിയോക്ക് ഫാൻ ഗേൾ എന്ന് ഷാരൂഖ് പ്രതികരിച്ചിരുന്നു. എന്നാൽ അത് അങ്ങനെ അല്ലെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി.

ഷാരൂഖ് പങ്കിട്ട വേദിയിൽ അദ്ദേഹത്തോടൊപ്പം ഈജിപ്ഷ്യൻ താരം ആമിന ഖലീലും ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ ഹാൻഡേ എർസൽ ഷാരൂഖ് ഖാനെയല്ല, മറിച്ച് അവരുടെ സുഹൃത്ത് ആമിന ഖലീലിന്‍റെ ചിത്രമാണ് എടുത്തത്. ഷാരൂഖിന്റെയും ആമിനയുടെയും ഒരു സ്റ്റേജ് ഫോട്ടോ നടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കിടുകയും ഷാരൂഖിന്‍റെ ചിത്രത്തിനുനേരെ ആരാണ് ഈ അമ്മാവൻ എന്ന് കുറിക്കുകയും ചെയ്തു.

'എന്റെ സുഹൃത്ത് ആമിന ഖലീലിന്‍റെ വിഡിയോ റെക്കോർഡ് ചെയ്യുകയായിരുന്നു ഞാൻ അല്ലാതെ ഞാൻ അയാളുടെ ആരാധികയല്ല. ദയവായി സോഷ്യൽ മീഡിയയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തുക' ഹാൻഡെ എർസൽ കുറിച്ചു.

തുർക്കി താരത്തിന്‍റെ ഈ പോസ്റ്റ് ഇന്റർനെറ്റിൽ പെട്ടെന്നുതന്നെ വൈറലായി. എന്നാൽ പിന്നീട് നടി ഇൻസ്റ്റാഗ്രാം സ്റ്റോറി ഡിലീറ്റ് ചെയ്തു. ഇന്ത്യയിലെ സൂപ്പർ താരമായ ഒരു നടനെ കുറിച്ച് എങ്ങനെയാണ് സിനിമ മേഖലയിൽ തന്നെ ഉള്ള ഒരാൾക്ക് ഇങ്ങനെ പറയാൻ കഴിയുന്നതെന്ന് ആരാധകർ പ്രതികരിച്ചു. കിങ് ഖാന്റെ ആരാധകർ ഈ പോസ്റ്റിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. താൻ അറിയില്ല എന്ന കാരണത്താൽ മറ്റൊരു ഇന്‍റസ്ട്രിയിലെ താരത്തെ അപകീർത്തിപെടുത്തുന്ന രീതിയിൽ പോസ്റ്റ് പങ്കുവെച്ച നടിക്ക് നേരെ വലിയ രീതിയിലാണ് വിമർശനങ്ങൾ ഉയർന്നത്.

Tags:    
News Summary - Turkish actress explains why Shah Rukh Khan's video was filmed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.