ഒരു കട്ടുമില്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' ജനുവരി 23ന് തിയറ്ററുകളിൽ

ഫാമിലികൾക്ക് ആഘോഷിച്ച് ആസ്വദിച്ച് കാണാനായി ക്ലീൻ യു സർട്ടിഫിക്കറ്റുമായി നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്' റിലീസിന്. ചിത്രം ജനുവരി 23ന് തിയറ്ററുകളിലെത്തും. ക്ലീൻ യു ഫിലിം സർട്ടിഫിക്കേഷനാണ് ചിത്രത്തിന് സെൻസർ ബോര്‍ഡ് നൽകിയിരിക്കുന്നത്. സമകാലീന സംഭവങ്ങൾ കോർത്തിണക്കി ഒരു മുഴുനീള ഫാമിലി - കോമഡി എന്‍റർടെയ്നറായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകള്‍. സിനിമയുടെ ട്രെയിലറും ടീസറും പാട്ടുകളും ഇതിനകം ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായിക. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ.

മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ച് പാടിയ 'ആരാണേ ആരാണേ...' എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. 'തലോടി മറയുവതെവിടെ നീ...' എന്ന ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്നുപാടിയ ഗാനവും ശങ്കർ മഹാദേവൻ ആലപിച്ച 'ഒന്നാം കുന്നിൻ' എന്ന ഗാനവും ഏവരും ഏറ്റെടുത്തിരുന്നു.

ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ശങ്കർ മഹാദേവൻ, കെ.എസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്.

ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവാ, ഷിജി പട്ടണം, സംഗീതം: നാദിര്‍ഷ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, ഗാനരചന: ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ ആർ, റിറെക്കോ‍ർഡിംഗ് മിക്സർ: ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, കോറിയോഗ്രഫി: ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാൻസ് സിറ്റി, മേക്കപ്പ്: പി.വി ശങ്കർ, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, ക്യാരക്ടർ സ്റ്റൈലിസ്റ്റ്: നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ്: ഷൈനു ചന്ദ്രഹാസ്, പ്രൊജക്ട് ഡിസൈനർ: രജീഷ് പത്തംകുളം, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, ഫിനാൻസ് കൺട്രോളർ: സിറാജ് മൂൺബീം, സ്റ്റിൽസ്: അജി മസ്കറ്റ്, വി.എഫ്.എക്സ്: പിക്ടോറിയൽ വി.എഫ്.എക്സ്, ടീസർ‍, ട്രെയിലർ‍: ലിന്‍റോ കുര്യൻ, പബ്ലിസ്റ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Tags:    
News Summary - Magic Mushrooms hits theaters on January 23rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.