ഫഹദ്​ ഫാസിൽ

'ഒ.ടി.ടികളുമായി സഹകരിച്ചാൽ ഫഹദ്​ ചിത്രങ്ങൾ തിയറ്റർ കാണിക്കില്ല'; താക്കീതുമായി ഫിയോക്ക്​

കൊച്ചി: ഒ.ടി.ടി പ്ലാറ്റ്​ഫോമുകളിൽ ചിത്രങ്ങൾ തുടർച്ചയായി റിലീസ്​ ചെയ്യുന്ന സാഹചര്യത്തിൽ നടൻ ഫഹദ്​ ഫാസിലിന്​ താക്കീതുമായി തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്​​. ഒ.ടി.ടി പ്ലാറ്റ്​ഫോമുകളുമായി സഹകരിച്ചാൽ ഫഹദിന്‍റെ ചിത്രങ്ങൾ തിയറ്റർ കാണില്ലെന്നാണ്​ ഫിയോക്ക്​​ മുന്നറിയിപ്പ്​ നൽകുന്നത്​.

ഫഹദ്​ ഏറെ പ്രതീക്ഷ പുലർത്തുന്ന മഹേഷ്​ നാരായണന്‍റെ 'മാലിക്​' പെരുന്നാളിന്​​ തിയറ്ററുകളിലെത്താനിരിക്കുകയാണ്​. ഇനി ചിത്രങ്ങൾ ഒ.ടി.ടിയിൽ ഇറക്കിയാൽ മാലിക് ഉൾപ്പടെയുള്ള സിനിമകളെ അത്​ ദോഷകരമായി ബാധിക്കുമെന്നാണ്​ സംഘടനയുടെ താക്കീത്​.

ഫഹദ് ഫാസിലുമായി നടൻ ദിലീപും സംവിധായകൻ ബി. ഉണ്ണികൃഷ്ണനും ഫോണിലൂടെ ബന്ധപ്പെട്ട്​ ഫിയോക്കിന്‍റെ തീരുമാനങ്ങൾ അറിയിച്ചിരുന്നു. ഒ.ടി.ടി ചത്രങ്ങളിൽ അഭിനയിക്കി​ല്ലെന്ന്​​ എന്ന് ഉറപ്പ് പറയാൻ സാധിക്കില്ലെന്നാണ്​ ഫഹദിന്‍റെ നിലപാടെന്നാണ്​ റിപ്പോർട്ട്​.


ഫഹദ് ഫാസിലിന്‍റെ സീ യൂ സൂണ്‍, ഇരുള്‍, ജോജി എന്നീ മൂന്ന് ചിത്രങ്ങൾ തുടര്‍ച്ചയായി ഒ.ടി.ടി റിലീസിനെത്തിയിരുന്നു. സീ യൂ സൂണ്‍, ജോജി എന്നീ ചിത്രങ്ങള്‍ ആമസോണിലും ഇരുള്‍ നെറ്റ്ഫ്ലിക്സിലുമാണ് റിലീസ് ചെയ്തത്. സീ യൂ സൂണും ജോജിയും മികച്ച അഭിപ്രായം നേടിയപ്പോൾ ഇരുളിന്​ സമ്മിശ്ര പ്രതികരണമാണ്​ ലഭിച്ചത്​.

ആമസോൺ പ്രൈമിലൂടെ റിലീസ്​ ചെയ്​ത്​ വൻവിജയമായി മാറിയ ജീത്തു ജോസഫ്​-മോഹൻലാൽ ചിത്രം 'ദൃശ്യം 2' തിയറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടെന്നും യോഗം​ തീരുമാനിച്ചു. വിജയകുമാറിന്‍റെ നേതൃത്വത്തിൽ ചുമതലയേറ്റ പുതിയ സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനങ്ങൾ.

Tags:    
News Summary - theatre ban threat from feuok on fahad fazil due to OTT release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.