മാമുക്കോയയുടെ മരണാനന്തര ചടങ്ങുകളിൽ താരങ്ങൾ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് മക്കളായ മുഹമ്മദ് നിസാറും അബ്ദുൽ റഷീദും. വിദേശത്തുള്ള മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ദീലിപും മറ്റു താരങ്ങളും വിളിച്ചന്വേഷിച്ചിരുന്നു.
ഷൂട്ടും പരിപാടികളും മുടക്കി ചടങ്ങുകള്‍ക്ക് പോകുന്നതിനോട് ഉപ്പക്കും താല്പര്യമുണ്ടായിരുന്നില്ല. ഇന്നസെന്‍റുമായി വളരെ അടുപ്പമുണ്ടായിരുന്ന ആളാണ് ഉപ്പ. പക്ഷേ ആ സമയത്ത് ഉപ്പ നാട്ടിൽ ഉണ്ടായിരുന്നില്ല ഒരു പരിപാടിക്ക് പോയതായിരുന്നു. അന്ന് വാപ്പയും വന്നിട്ടില്ല. ഉപ്പാക്ക് ശത്രുക്കളായി ആരുമില്ല, ഒരു കള്ളം പോലും പറയാത്ത ആളാണ്. അത് കൊണ്ടു തന്നെ ശത്രുത കൊണ്ടൊന്നുമല്ല ആരും വരാതിരുന്നത്. വരാൻ കഴിയാതിരുന്നവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാകുമെന്നും മക്കൾ അഭ്യർഥിച്ചു.
മാമുക്കോയക്ക് അർഹിക്കുന്ന ആദരവ് നൽകിയില്ലെന്ന് സംവിധായകൻ വി.എം വിനു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എറണാകുളത്ത് പോയി മരിച്ചാൽ സിനിമാക്കാർ വരുമെന്നായിരുന്നു വി.എം വിനുവിന്റെ പ്രസ്താവന. സമൂഹമാധ്യമങ്ങളിലും മാമുക്കോയയുടെ മരണാനന്തര ചടങ്ങുകളിൽ താരങ്ങൾ വരാത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.