അലി അക്ബറിന്‍റെ 'വാരിയംകുന്നൻ' തലൈവാസല്‍ വിജയ്

കൽപ്പറ്റ: 1921ലെ മലബാര്‍ കലാപത്തെ ആസ്​പദമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന സിനിമയി​ൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അവതരിപ്പിക്കുന്നത് തലൈവാസല്‍ വിജയ്.

1921 പുഴ മുതല്‍ പുഴ വരെ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നുള്ള ലൈവ് വീഡിയോയിലൂടെയാണ് അലി അക്ബര്‍ 'വാരിയംകുന്നനെ' ​പ്രഖ്യാപിച്ചത്​. ഒരു നടന്‍ എന്ന നിലയില്‍ ആവേശമുണ്ടാക്കുന്ന കഥാപാത്രമാണ് വാരിയംകുന്നന്‍റെതെന്ന്​ തലൈവാസൽ വിജയ് പറഞ്ഞു.​ 200-300 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ചില കഥാപാത്രങ്ങൾ ​ചെയ്യാൻ നമുക്ക് ആവേശം തോന്നും. ഇത്​ അത്തരത്തിലുള്ള ഒരു സിനിമയാണെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തില്‍ പല പ്രമുഖ താരങ്ങളും ഭാഗമാകുമെന്നും സൈബര്‍ ആക്രമണം ഭയന്നാണ് പലരുടെയും പേര് പുറത്തുപറയാത്തതെന്നും അലി അക്ബര്‍ നേരത്തെ പറഞ്ഞിര​ുന്നു.

സിനിമ നിർമിക്കാനായി പണം ആവശ്യപ്പെട്ട്​ നിരവധി തവണ സോഷ്യൽ മീഡിയിൽ അലി അക്​ബർ ലൈവിൽ വന്നിരുന്നു. സിനിമ ചിത്രീകരണത്തി​െനന്ന പേരിൽ വീട്ടുമുറ്റത്ത് 900 സ്ക്വയര്‍ ഫീറ്റ് ഷൂട്ടിങ്​ ഫ്ലോര്‍ നിർമ്മിക്കുന്നുവെന്ന അലി അക്​ബറിന്‍റെ പോസ്റ്റ്​​ ട്രോളുകളാൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വാരിയം കുന്ന​ത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയുടെ ജീവിതത്തെ ആസ്​പദമാക്കി ആഷിഖ്​ അബു സിനിമ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ അലി അക്​ബറും സമാന പ്രമേയമുള്ള സിനിമയുമായി രംഗത്തെത്തിയത്​.

Tags:    
News Summary - thalaivasal vijay playing variyan kunnan in aliakbar movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.