1997ൽ പുറത്ത് ഇറങ്ങിയ പർദേശ് എന്ന ചിത്രത്തിലെ 'യെ ദിൽ ദിവാന' എന്ന ഗാനത്തിൽ അഭിനയിച്ചത് ഷാരൂഖ് ഖാൻ അല്ലെന്ന് സംവിധായകൻ സുഭാഷ് ഗെയ്. ബോളിവുഡ് ഹങ്കാമക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. നടന് പകരം ഡ്യൂപ്പായിരുന്നു ആ പാട്ടിൽ അഭിനയിച്ചത് -സുഭാഷ ഗെയ് വ്യക്തമാക്കി.
രണ്ട് ദിവസം കൊണ്ടാണ് 'യെ ദിൽ ദിവാന' എന്ന ഗാനം ചിട്ടപ്പെടുത്തുന്നത്. അന്ധേരിയിലെ ഒരു ചെറിയ സ്റ്റുഡിയോയിൽ വെച്ചാണ് സോനു നിഗം ഈ പാട്ട് പാടിയത്. സിനിമയുടെ ചിത്രീകരണത്തിന് ഷാരൂഖ് ഖാൻ മികച്ച രീതിയിൽ സഹകരിച്ചിരുന്നു. എന്നാൽ അവസാനം പെട്ടെന്ന് ഷാരൂഖ് ഖാന് ഡൽഹിലേക്ക് പോകേണ്ടി വന്നു. എനിക്ക് തോന്നുന്നത് ഗൗരി അമ്മയാൻ തയാറെടുക്കുന്ന സമയമായിരുന്നു അത്. അന്ന് രണ്ട്, മൂന്ന് ദിവസം അധികം നിൽക്കാൻ ഷാരൂഖ് ഖാന് കഴിയില്ലായിരുന്നു- സംവിധായകൻ പറഞ്ഞു.
'ലോസ് ആഞ്ചൽസിലെ 'യിലെ ഷൂട്ട് കഴിഞ്ഞ് തൊട്ട് അടുത്ത ദിവസം തന്നെം ഷാരൂഖിന് നാട്ടിലേക്ക് പോകണം. അദ്ദേഹത്തിനോട് രാവിലെ ഏഴ് മണിക്ക് വരാൻ പറഞ്ഞു. പാട്ടിനായി മൂന്ന് ക്ലോസപ്പ് ഷോട്ടുകൾ എടുത്തു. രാവിലെ രണ്ട് മണിക്കൂറ് കൊണ്ട് ആ പാട്ട് ചിത്രീകരിച്ചു. ആ ഗാനരംഗം കണ്ടാൽ മനസിലാകും ആ പാട്ടിൽ നിരവധി ലൊക്കേഷനുകളുണ്ട്. ആ രംഗങ്ങളൊക്കെ ഷാരൂഖിന്റെ ഡ്യൂപ്പിനെ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്. അദ്ദേഹം ക്ലോസപ്പുകൾ മാത്രമേ നൽകിയിട്ടുള്ളൂ," സുഭാഷ് ഗെയ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.