ഭാഷാ വ്യത്യാസമില്ലാതെയാണ് ഷാരൂഖ് ഖാനെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. സിനിമയിൽ നിന്ന് ഇടവേള എടുത്ത സമയത്തും എസ്. ആർ.കെ ആരാധകരുടെ ഇടയിൽ ചർച്ചയായിരുന്നു. നവംബർ 2 ന് ഷാരൂഖിന്റെ പിറന്നാളാണ്. 57ാം പിറന്നാൾ ദിനത്തിൽ നടന്റെ ആഡംബര കാറിന്റെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഏകദേശം 1.59 കോടി വിലമതിക്കുന്ന ആഡംബര മേഴ്സിഡെസ് ബെന്‍സ് വലിച്ചു കൊണ്ടു പോകുന്നതിന്റെ വിഡിയോ അക്ഷരം പ്രതി ഞെട്ടിച്ചിട്ടുണ്ട്.
ഒരു പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് എസ്. ആർ.കെയുടെ കാറിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതു സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ നടന്റെ കാറിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.
ഒരു ചെറിയ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ ബോളിവുഡിലേക്ക് മടങ്ങി എത്താൻ തയാറെടുക്കുകയാണ്. പത്താൻ, ജവാൻ എന്നിങ്ങനെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് പത്താന്റെ ടീസർ പുറത്ത് വിട്ടിരുന്നു. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ടീസറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 2023 ജനുവരി 25നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.