ഷാരൂഖ് ഖാന്റെ കരിയർ മാറ്റിമറിച്ച ചിത്രങ്ങളിലൊന്നാണ് 1995ൽ പുറത്തിറങ്ങിയ ദിൽവാലേ ദുൽഹനിയ ലേ ജായേംഗെ. കാജോൾ- ഷാരൂഖ് ഖാൻ ജോഡികൾ തകർത്ത് അഭിനയിച്ച ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ കാഴ്ചക്കാരെ നേടുന്നുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ദിൽവാലേ ദുൽഹനിയ ലേ ജായേംഗെ.
നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രം വീണ്ടും പ്രദർശനത്തിനെത്തിയിരുന്നു. പി.വി.ആർ, ഐനോക്‌സ്, സിനി പോളിസ് എന്നിവയിലാണ് ചിത്രം റിലീസ് ചെയ്തത്. പരിമിതമായ ഷോയായിരുന്നു ഒരുക്കിയത്. എന്നാൽ, ചിത്രത്തിന് മികച്ച റെക്കോർഡ് സൃഷ്ടിക്കാനായി.
ബോക്‌സ് ഓഫീസ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 25 ലക്ഷം രൂപ സ്വന്തമാക്കി എന്നാണ്. പി.വി.ആറിൽ നിന്ന് 13,10,000 രൂപയും ഐനോക്‌സിൽ 5,54,000 രൂപയും സിനിപോളിസ് 4,40,000 രൂപയും നേടി. മാത്രമല്ല, കഴിഞ്ഞ 27 വർഷത്തിനിടയിൽ വ്യാപകമായി കണ്ട ഒരു സിനിമയെ സംബന്ധിച്ചിടത്തോളം അത് വളരെ ഗൗരവമുള്ളതാണ്. മറ്റൊരു ശ്രദ്ധേയമായ കാര്യം 100 രൂപയുടെ കുറഞ്ഞ ടിക്കറ്റിലാണ് ചിത്രം സ്‌ക്രീൻ ചെയ്‌തത്.
ഒരു ചെറിയ ഇടവേളക്ക് ശേഷം ബോളിവുഡിലേക്ക് ഷാരൂഖ് ഖാൻ മടങ്ങി രാൻ തയാറെടുക്കുകയാണ്. പത്താൻ, ജവാൻ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. പിറന്നാൾ ദിവസം പത്താന്റെ ടീസർ പുറത്തു വന്നിരുന്നു. 2023 ജനുവരിയിൽ പ്രദർശനത്തിനെത്തുന്ന പത്താന് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.