ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പത്താൻ. അഞ്ച് വർഷത്തിന് ശേഷം പുറത്ത് വരുന്ന എസ്. ആർ.കെ ചിത്രമാണിത്. ദീപിക പദുകോണാണ് നായിക. നടൻ ജോൺ എബ്രഹാമും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2023 നവംബർ 25നാണ് പത്താൻ പ്രദർശനത്തിനെത്തുന്നത്.
ഇപ്പോഴിതാ ഷാരൂഖിന്റെ പത്താൻ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. നവംബർ 2 ന് താരത്തിന്റെ 57ാം പിറന്നാളാണ്.അന്ന് ചിത്രത്തെ കുറിച്ചുള്ള നിർണ്ണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ട്വിറ്ററിൽ പാത്താൻ ട്രെൻഡിങ്ങായിട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിലെ ഷാരൂഖിന്റെ ലുക്ക് പുറത്ത് വന്നിരുന്നു. വേറിട്ട ഗെറ്റപ്പിലുള്ള ചിത്രമായിരുന്നു പ്രചരിച്ചത്. ഇത് നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി. അന്ന് ആരാധകർ മാത്രമല്ല താരങ്ങളും നടനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.
2018 ൽ പുറത്ത് ഇറങ്ങിയ സീറോയുടെ പരാജയത്തിന് ശേഷമാണ് ഷാരൂഖ് അഭിനയത്തിൽ നിന്നും ഇടവേള എടുത്തത്. സിനിമയിൽ നിന്നുള്ള തുടർച്ചയായ പരാജയമാണ് അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കാൻ കാരണം. സിനിമക്ക് ഇടവേള നൽകിയെങ്കിലും ടെലിവിഷനിൽ സജീവമായിരുന്നു നടൻ. ജവാനാണ് റിലീസിന് തയാറെടുക്കുന്ന ഷാരൂഖ് ഖാന്റെ മറ്റൊരു ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.