തലൈവർ സെറ്റിലെത്തി, വിജയിയുടെ വീട്ടിലെ ഭക്ഷണം; 'ജവാൻ' സെറ്റിലെ ഓർമ പങ്കുവെച്ച് ഷാരൂഖ് ഖാൻ

ഷാരൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജവാൻ. 2023 ജൂൺ  രണ്ടിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ജവാന്റെ ചിത്രീകരണ അനുഭവം പങ്കുവെക്കുകയാണ് ഷാരൂഖ് ഖാൻ. മികച്ച 30 ദിനങ്ങളെന്നാണ് ഷൂട്ടിങ്ങിനെ കുറിച്ച്  നടൻ പറഞ്ഞത്.

എന്തൊരു മികച്ച 30 ദിവസങ്ങൾ. തലൈവർ ഞങ്ങളുടെ സെറ്റിലെത്തി. നയൻതാരക്കൊപ്പം സിനിമ കണ്ടു. അനിരുദ്ധിനൊപ്പം ആഘോഷിച്ചു. വിജയ് സേതുപതിക്കൊപ്പം വലിയ ചർച്ചകൾ നടത്തി. ദളപതി വിജയ് എനിക്ക് ഭക്ഷണം വിളമ്പി. അറ്റ്ലിക്കും പ്രിയക്കും നന്ദി. ഇനി ചിക്കൻ 65 ഉണ്ടാക്കാൻ പഠിക്കേണ്ടതുണ്ട്', ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തു.

ഇരട്ടവേഷത്തിലാണ് ഷാരൂഖ് ഖാന്‍ ജവാനിൽ എത്തുന്നത്. നയൻതാരയാണ് നായിക. അന്വേഷണ ഉദ്യോഗസ്ഥയുടെ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയാണ് വില്ലൻ. പ്രിയാമണി, യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരാണ് മറ്റ് താരങ്ങൾ.

ഹിന്ദിയെ കൂടാതെ തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രമെത്തും. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിർമിക്കുന്നത്.


Tags:    
News Summary - Shah Rukh Khan Shares Memory Of Jawan Movie Set

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.