വിജയിക്കൊപ്പമുള്ള സിനിമ; ഷാരൂഖ് ഖാന്റെ മറുപടി ചർച്ചയാവുന്നു...

ജാവാന് ശേഷം അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നടൻ വിജയിയും ഷാരൂഖ് ഖാനും ഒന്നിക്കുന്നു എന്ന് തരത്തിൽ വാർത്തകൾ  പ്രചരിച്ചിരുന്നു. അറ്റ്‍ലിയുടെ പിറന്നാൾ ദിനത്തിൽ പകർത്തിയ ചിത്രത്തിനോടൊപ്പമാണ് ഈ വാർത്ത പുറത്ത് വന്നത്. ഇപ്പോഴിതാ വിജയിയുമായുളള അടുപ്പത്തെ കുറിച്ചും പ്രചരിച്ച വാർത്തയെ  കുറിച്ചും  വെളിപ്പെടുത്തുകയാണ് എസ്.ആർ. കെ. ട്വിറ്ററിൽ ആരാധകരുമായി സംവദിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

അങ്ങനെയൊരു ചിത്രം സംഭവിക്കുമ്പോൾ സംഭവിക്കും എന്നായിരുന്നു ആരാധകന്റെ ചോദ്യത്തിന് ഷാരൂഖ് ഖാന്റെ മറുപടി. വിജയ് വളരെ  മികച്ച  വ്യക്തിയാണ്. അങ്ങനെയൊരു ചിത്രം സംഭവിക്കുമ്പോൾ സംഭവിക്കും. വേണമെങ്കിൽ അവർ ചെയ്യും- ഷാരൂഖ് ഖാൻ മറുപടിയായി ട്വീറ്റ് ചെയ്തു.

ഒരു ചെറിയ ഇടവേളക്ക് ശേഷം ബോളിവുഡിലേക്ക് മടങ്ങി വരാൻ തയാറെടുക്കുകയാണ് ഷാരൂഖ് ഖാൻ. ജവാനാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ചിത്രം. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. 2023 ജൂൺ 2 ന് ചിത്രം  തിയറ്ററുകളിൽ എത്തും. പത്തനാണ് നടന്റെ പുറത്ത് ഇറങ്ങാനുള്ള മറ്റൊരു ചിത്രം.

Tags:    
News Summary - Shah Rukh Khan opens up on working with Thalapathy Vijay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.