നവംബർ 2 നായിരുന്നു ഷാരൂഖ് ഖാന്റെ 57ാം പിറന്നാൾ. നടന് ആശംസകൾ നേർന്ന് ആരാധകർ വസതിയായ മന്നത്തിന് മുന്നിൽ എത്തിയിരുന്നു. പതിവ് പോലെ ബാൽക്കണിയിൽ എത്തി ആരാധകരുടെ അഭിവാദ്യം നടൻ സ്വീകരിക്കുകയും ചെയ്തു.
ഷാരൂഖിനോടൊപ്പം മകൻ അബ്രാമും ആരാധകരെ അഭിസംബോധന ചെയ്യാൻ എത്താറുണ്ട്. പിറന്നാൾ ദിവസം മന്നത്തിന് മുന്നിൽ ആരാധകർ എത്തുമ്പോൾ മകൻ ചിന്തിക്കുന്നതിനെ കുറിച്ച് പറയുകയാണ് ഷാരൂഖ് ഖാൻ. ട്വിറ്ററിൽ ആരാധകരുമായ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
അച്ഛനെ കാണാൻ നിരവധി പേർ എത്തിയതിൽ മകന് സന്തോഷം മാത്രമേയുള്ളൂവെന്നാണ് എസ്. ആർ. കെ പറയുന്നത്. "അബ്രാം ദയയുള്ള കുട്ടിയാണ്, ഒരുപാട് ആളുകൾ അവന്റെ അച്ഛനോട് ഹലോ പറയാൻ വരുന്നു. അതിൽ വളരെയധികം സന്തോഷമുണ്ട്''-ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തു.
പത്താൻ, ജവാൻ എന്നിങ്ങനെ രണ്ട് ചിത്രങ്ങളാണ് നടന്റേതായി ഉടൻ പ്രദർശനത്തിനെത്തുന്നത്. പിറന്നാളിനോടനുബന്ധിച്ച് പത്താന്റെ ടീസർ പുറത്ത് വന്നിരുന്നു. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. നടി ദീപിക പദുകോണാണ് നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.