തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് ഷാരൂഖ് ഖാൻ. ബോളിവുഡിലാണ് സജീവമെങ്കിലും നടന്റെ ചിത്രങ്ങൾ സൗത്തിന്ത്യയിലും കാഴ്ചക്കാരെ നേടുന്നുണ്ട്. ഒരു ഇടവേളക്ക് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് എസ്. ആർ. കെ. ബിഗ് ബജറ്റ് ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
പത്താനാണ് ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡിലെ ഹിറ്റ് കോമ്പോയായ ദീപികയും ഷാരൂഖ് ഖാനും ഒരു ചെറിയ ഇടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ്. വില്ലനായിട്ടാണ് ജോൺ എബ്രഹാം എത്തുന്നത്.
2023 ജനുവരി 25 ന് റിലിസിനെത്തുന്ന പത്താന്റെ ഒരു ലൊക്കേഷൻ സ്പെയിൻ ആണ്. ഇപ്പോഴിതാ സ്പെയിനിൽ നിന്നുള്ള താരങ്ങളുടെ ചിത്രം ബോളിവുഡ് കോളങ്ങളിൽ ഇടംപിടിക്കുകയാണ്. ഒരു റെസ്റ്റോറന്റിൽ നിന്നുളള ചിത്രമാണ് വൈറലാവുന്നത്. നേരത്തേയും ഈ ചിത്രം ബോളിവുഡ് കോളങ്ങളിൽ ഇടംപിടിച്ചിരുന്നു.
ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് ഷാരൂഖ് ഖാൻ തന്നെയാണ്. ഉഗ്രൻ മേക്കോവറിലാണ് നടൻ ചിത്രത്തിൽ എത്തുന്നത്. ഇതിനും മുൻപ് പത്താനിലെ നടന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ജവാനാണ് ഇനി റിലീസിങിന് ഒരുങ്ങുന്ന ഷാരൂഖ് ഖാന്റെ മറ്റൊരു ചിത്രം. നയൻതാരയാണ് നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.