ഹിന്ദി സിനിമയാണോ കാണുന്നതെന്ന് തോന്നും; ലൂസിഫറിൽ കേരള പൊളിറ്റിക്സ്, എമ്പുരാൻ അങ്ങനെയല്ല -പൃഥ്വിരാജ്

ലൂസിഫർ കാണാത്തവർക്ക് എമ്പുരാൻ കണ്ടാൽ കഥ മനസിലാകുമെന്ന് പൃഥ്വിരാജ്. ചിത്രത്തിലെ 30 - 35 ശതമാനം സംഭാഷണങ്ങളും ഹിന്ദിയിലാണെന്നും ആദ്യ കാണുമ്പോൾ ഒരു ഹിന്ദി സിനിമയാണോ കാണുന്നതെന്ന് തോന്നിയേക്കാമെന്നും നടൻ എമ്പുരാന്റെ റിലീസുമായി ബന്ധപ്പെട്ട് നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞു.

' സിനിമയുടെ വിധി നിർണ്ണയിക്കുന്നത് പ്രേക്ഷകരാണ്. എന്ത് കാണണമെന്നും എന്തു സ്വീകരിക്കണമെന്നും തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. ലൂസിഫർ കാണാത്തവർക്ക് എമ്പുരാൻ കണ്ടാൽ മനസിലാകും. ലൂസിഫർ കേരള പൊളിറ്റിക്സിനെ ഊന്നിയാണ് കഥ പറഞ്ഞത്. എന്നാൽ എമ്പുരാൻ അങ്ങനെയല്ല. മലയാളം ഉൾപ്പടെയുള്ള സിനിമയുടെ മറ്റു പതിപ്പുകളിൽ എല്ലാം ഹിന്ദി ഉൾപ്പെടുന്ന ഭാഗങ്ങളുണ്ട്. അതുകൊണ്ടാണ് ഈ സിനിമക്ക് നോർത്തിൽ ഒരു വൈഡ് റിലീസ് വേണമെന്ന് ഞങ്ങൾ ആദ്യമേ തീരുമാനിച്ചത്. സിനിമയുടെ ആദ്യത്തെ25 മിനിറ്റ് കാണുമ്പോൾ നിങ്ങൾ കാണുന്നത് ഒരു ഹിന്ദി സിനിമയാണോ എന്ന് തോന്നിയേക്കാം. കഥയിൽ ശരിക്കും ഹിന്ദിയുടെ ആവശ്യമുണ്ടെന്ന് തോന്നിയാൽ പ്രേക്ഷകർക്ക് അതൊരു പ്രശ്നമായി തോന്നില്ല'- പൃഥ്വിരാജ് പറഞ്ഞു.

എമ്പുരാൻ മാർച്ച് 27 നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുന്നത്. മോഹൻലാലിനൊപ്പം ലൂസിഫറിലെ താരങ്ങളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജുവും രണ്ടാംഭാഗത്തിലും എത്തുന്നുണ്ട്. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് നിർമിക്കുന്നത്.   

Tags:    
News Summary - Prithviraj Sukumaran on ‘L2: Empuraan’: 'The first 25 minutes will feel like a Hindi film’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.