'ഔസേപ്പിന്‍റെ ഒസ്യത്ത്' മാർച്ച് ഏഴിന് തിയറ്ററുകളിലേക്ക്

വിജയരാഘവനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഔസേപ്പിന്‍റെ ഒസ്യത്ത്'. മാര്‍ച്ച് ഏഴിന് ചിത്രം തിയറ്ററുകളിലെത്തും. എൺപതുകാരനായ ഔസേപ്പ് എന്ന കഥാപാത്രത്തെയാണ് വിജയരാഘവൻ അവതരിപ്പിക്കുന്നത്.

മണ്ണിൽ പൊന്ന് വിളയിച്ചും പണം പലിശക്ക് കൊടുത്തും സമ്പന്നനായി മാറിയ ഔസേപ്പ് അറുപിശുക്കനാണ്. മൂന്ന് ആൺമക്കളുണ്ട്. എല്ലാത്തിന്‍റെയും നിയന്ത്രണം ഔസേപ്പിന്‍റെ കൈകളിലാണ്. ആ തറവാട്ടിൽ ചില സംഘർഷങ്ങളുണ്ടാവുകയാണ്. കുടുംബ ബന്ധങ്ങളുടെ സംഘർഷങ്ങളുടെ ആകെ തുകയാണ് ഔസേപ്പിന്‍റെ ഒസ്യത്ത്.

കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, ഹേമന്ത് മേനോൻ, ജോജി കെ.ജോൺ, ലെന, കനി കുസൃതി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്‍റെ തിരക്കഥ ഫസൽ ഹസനാണ്. ഛായാഗ്രഹണം അരവിന്ദ് കണ്ണാ ബീരനും സംഗീതം സുമേഷ് പരമേശ്വരുമാണ് നിർവഹിച്ചിരുന്നത്. എഡിറ്റിങ് ബി.അജിത് കുമാറും. മെഗൂർ ഫിലിംസിന്‍റെ ബാനറിൽ എഡ്വേർഡ് ആന്‍റണിയാണ് ചിത്രത്തിന്‍റെ നിർമാണം.  

Tags:    
News Summary - Ousepinte Osyath will hit the theaters on March 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.