'ഒരു പോലീസുകാരൻെ മരണം' എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന 'ഒരു പൊലീസുകാരന്‍റെ മരണം' എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി പുറത്തിറക്കി. വൈശാഖ് സിനിമാസിന്‍റെയും, റയൽ ക്രിയേഷൻസിന്‍റെയു​ം ബാനറിൽ വൈശാഖ് രാജൻ ആണ് ചിത്രം നിർമിക്കുന്നത്.

ഉർവശി, സൗബിൻ ഷാഹീർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2009 മുതൽ ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ ശ്യാമപ്രസാദിന്റെ സഹ സംവിധായക ആയിരുന്നു രമ്യ. ഋതു, ഇലക്ട്ര, അരികെ, ഇംഗ്ലീഷ്, ആർട്ടിസ്റ്റ് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സിന്‍റെ ചീഫ് അസോസിയേറ്റും ആയിരുന്നു രമ്യ. ബിനു പപ്പു, കോട്ടയം രമേഷ്, തെസ്നി ഖാൻ, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഛായാഗ്രഹണം - ഷെഹനാദ് ജലാൽ, സംഗീതം - ജസ്റ്റിൻ വർഗ്ഗീസ്, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൺ പൊടുത്താസ്, മേക്കപ്പ് - ജോ കൊരട്ടി, വസ്ത്രാലങ്കാരം - ബ്യുസി ബേബി ജോൺ, കലാസംവിധാനം - ഗോകുൽ ദാസ്, ശബ്​ദമിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ. ജനുവരിയിൽ വാഗമണ്ണിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.

Tags:    
News Summary - Oru Police Karante Maranam poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.