സംഗീത പരിപാടിക്കിടെ ഗായകൻ കൈലാഷ് ഖേറിന് നേരെ കുപ്പിയേറ്. കന്നഡ ഗാനം ആലപിക്കാത്തതിനെ തുടർന്നാണ് കാണികളിൽ ചിലർ ഗായകന് നേരെ കുപ്പി എറിഞ്ഞത്. കർണാടകയിലെ ചരിത്ര പ്രസിദ്ധമായ ഹംപി ഉത്സവത്തിനോട് അനുബന്ധിച്ചുളള സംഗീത പരിപാടിയിലാണ് സംഭവം. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കന്നഡ ഗാനം ആലപിക്കാത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. സംഗീത പരിപാടിയുടെ തുടക്കം മുതലെ കന്നഡ ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹിന്ദി ഗാനം മാത്രമാണ് കൈലാഷ് ആലപിച്ചത്. തുടർന്ന് ഇവർ വേദിയിലേക്ക് കുപ്പി എറിയുകയായിരുന്നു.
ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും സജീവമാണ് കൈലാഷ് ഖേർ. ഹിന്ദിയെ കൂടാതെ കന്നഡ, തെലുങ്ക്, മലയാളം ചിത്രങ്ങളില്‍ കൈലാഷ് ഖേര്‍ ഗാനം ആലപിച്ചിട്ടുണ്ട്. ആമിർ ഖാൻ ചിത്രമായ ഫനയിലെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.