തൃശൂർ: ആറംങ്ങോട്ടുകര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വയലി ഫോക് ലോർഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തിൽ നിള ഇന്റർനാഷണൽ ഫോക്‌ലോർ ചലച്ചിത്രമേള സംഘടിപ്പിക്കും. ഒക്ടോബർ 30,31 നവംബർ 1 തിയതികളിലാണ് മേള. പ്രശസ്ത സിനിമ സംവിധായകനും ബേഡ്സ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടർ ഡയറക്ടറുമായ ജയരാജാണ് ഫിലിം ഫെസ്റ്റിവെൽ ചെയർമാൻ. റോൾഫ് കില്യൂസ് (ചരിത്രാന്വേഷകൻ-ലണ്ടൻ), രാം പ്രസാദ് കാദൽ (ഫൗണ്ടർ- മ്യൂസിക് മ്യൂസിയം ഓഫ് നേപ്പാൾ) എന്നിവർ മുഖ്യ ഉപദേശകരാണ്.
21 അന്താരാഷട്ര സിനിമകളാണ് 3 ദിവസങ്ങളിലായി നിഫിയുടെ യൂട്യൂബ് - ഫേസ്ബുക്ക് ചാനലുകളിലൂടെ പ്രദർശിപ്പിക്കുക. ഫെസ്റ്റിവലിന്‍റെ ഭാഗമായി ലഭിച്ച എല്ലാ സിനിമകളും വരും മാസങ്ങളിൽ പ്രദർശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് നിഫി ഡയറക്ടർ വിനോദ് നമ്പ്യാർ, കോഓർഡിനേറ്റർ ശ്രീജേഷ് രാധാകൃഷ്ണൻ, ജോയിന്റ് കോഓർഡിനേറ്റർ ഭാഗ്യനാഥ് മൂത്തേടത്ത്, ഫെസ്റ്റിവൽ കോഓർഡിനേറ്റർ അസീസ് ടി.പി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.