ഷാരൂഖ് ഖാൻ ചിത്രം 'പത്താനെ'തിരെ ബഹിഷ്കരണാഹ്വാനം; കാരണം ദീപികയുടെ വസ്ത്രത്തിന്റെ നിറം

 ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് 'പത്താൻ'. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 2023 ജനുവരി 25 നാണ് തിയറ്ററുകളിൽ എത്തുന്നത്. സീറോയുടെ പരാജയത്തെ തുടർന്ന് ബോളിവുഡിൽ നിന്ന് ഇടവേള എടുത്ത ഷാരൂഖ് ഖാന്റെ മടങ്ങി വരവ് കൂടിയാണിത്. 

ഷാരൂഖാനോടൊപ്പം ദീപിക പദുകോണും ജോൺ എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പാട്ട് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. അതീവ സ്റ്റൈലീഷ് ലുക്കിലാണ് ഷാരൂഖ് ഖാനും ദീപിക പദുകോണും ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  നിമിഷം നേരം കൊണ്ട് യൂട്യൂബ് ട്രെൻഡിങ്ങിൽ ആദ്യ സ്ഥാനത്ത്  ഇടംപിടിച്ച ഗാനത്തിനെതിരെ ഇപ്പോൾ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കൂടാതെ ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനവും ഉയരുന്നുണ്ട്.

'ബെഷറാം രംഗ്' എന്ന് തുടങ്ങുന്ന ഗാനത്തിലെ ദീപിക പദുകോണിന്റെ വസ്ത്രധാരണവും അതിന്റെ നിറവുമാണ് 'പത്താൻ'  ബഹിഷ്കരണാഹ്വാനത്തിന്റെ അടിസ്ഥാനം. ഗാനരംഗത്തിൽ കാവി നിറത്തിലുള്ള വസ്ത്രം  ധരിച്ച് നടി എത്തുന്നുണ്ട്. ഈ രംഗത്തോടൊപ്പം ബെഷറാം രംഗ്( ലജ്ജയില്ലാത്ത നിറം) എന്ന വരികളും ചേർത്തതാണ് ഒരു വിഭാഗം പേരെ ചൊടിപ്പിച്ചത്. ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനം ട്വിറ്ററിൽ ട്രെൻഡിങ്ങായിട്ടുണ്ട്. കൂടാതെ 'പത്താൻ' എന്ന പേരിനെ ചൊല്ലിയും വിമർശനം ഉയരുന്നുണ്ട്. 

Tags:    
News Summary - Netizens SLAM Shah Rukh Khan And Deepika Padukon's Besharam Rang Song, Boycott Pathaan trends on Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.