'നിനക്ക് എന്റെ വിലാസം അറിയാമോ?' കാർത്തിക് ആര്യനെ വിരട്ടി മിന്നൽ മുരളി- വിഡിയോ

കേരളത്തിൽ മാത്രമല്ല ഇന്ത്യക്ക് പുറത്തും മിന്നൽ മുരളിക്ക് ആരാധകരുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് മിന്നൽ മുരളിയുടെ രസകരമായ ഒരു വിഡിയോയാണ്. നെറ്റ്ഫ്ലിക്സ് പുറത്തു വിട്ടിരിക്കുന്ന വിഡിയോയിൽ ടൊവിനോക്കൊപ്പം ബോളിവുഡ് താരം കാർത്തിക് ആര്യനുമുണ്ട്. കാർത്തിക്കിന്റെ പുതിയ ചിത്രമായ ഭൂൽ ഭുലയ്യ 2ലെ രംഗത്തിലാണ് മിന്നൽ മുരളി എത്തിയിരിക്കുന്നത്.

"കൊടും ഭീകര വില്ലന്മാരെ പിടിക്കാൻ, മാവിൽ കേറാതെ മാങ്ങ പറിക്കാൻ, അളിയനെ തള്ളി കിണറ്റിൽ ഇടാൻ, എന്തിനും ഏതിനും.. യുവേഴ്സ് ട്രൂലി മിന്നൽ മുരളി… നിനക്ക് എന്റെ അഡ്രസ് അറിയാമോ?" എന്നാണ് വിഡിയോയിൽ ടൊവിനോ ചോദിക്കുന്നത്. ഇല്ല എന്ന് കാർത്തിക് പറയുമ്പോൾ കുഴപ്പമില്ല എന്റെ വിസിറ്റിങ് കാർഡ് വച്ചോളു എന്ന് പറഞ്ഞ് കാർഡ് കൊടുക്കുന്നു''. താരങ്ങളുടെ വിഡിയോ ആരാധകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

നെറ്റ്ഫ്ളിക്സ് പ്ലേ ബാക്ക് 2022 എന്ന ഹാഷ്ടാഗോടെയാണ് വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

Full View


Tags:    
News Summary - Netflix Shares Tovino thomas Minnel Murali's New Video With Karthik Aryan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.