ബോക്‌സ് ഓഫീസ് തകർത്ത് ചൈനീസ് വ്യാളി! റെക്കോർഡുകൾ ഭേദിച്ച് 'നെഷ 2'

ആഗോള സിനിമ ലോകത്ത് വീണ്ടും ചൈനീസ് ആധിപത്യം. ചൈനീസ് ആനിമേറ്റഡ് ചിത്രമായ 'നെഷ 2' (Ne Zha 2). ജിയോസി രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ഈ ചിത്രം നെഷയുടെ തുടർച്ചയാണ്. 80 മില്യൺ യു.എസ് ഡോളർ ബജറ്റിൽ 1.6 ബില്യൺ യുഎസ് ഡോളർ നേടിയ ചിത്രം ഒന്നിലധികം ബോക്സ് ഓഫീസ് റെക്കോർഡുകൾ സ്വന്തമാക്കി. ഇൻസൈഡ് ഔട്ട് 2 നെ മറികടന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആനിമേറ്റഡ് ചിത്രവും ഇത് തന്നെ. ചൈനയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രവും നെഷ തന്നെ.

പ്രീസെയിലുകള്‍ ഉള്‍പ്പെടെ ആഗോള വരുമാനത്തില്‍ 10 ബില്യണ്‍ യുവാന്‍ (ഏകദേശം 1.37 ബില്യണ്‍ ഡോളര്‍) കടന്നിരിക്കുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ചൈനീസ് സിനിമ കൂടിയാണിത്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രത്തിന്‍റെ ടിക്കറ്റുകള്‍ നിമിഷ നേരം കൊണ്ടാണ് വിറ്റുപോയത്. ചൈനയില്‍ ചിത്രം 160 ദശലക്ഷത്തിലധികം പേർ കണ്ടുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കോവിഡിന് ശേഷം വന്‍ തിരിച്ചടി നേരിടുന്ന ചൈനീസ് സിനിമ മേഖലക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ ചിത്രം.

പതിനാറാം നൂറ്റാണ്ടിലെ ചൈനീസ് നോവലായ 'ദി ഇൻവെസ്റ്റിചർ ഓഫ് ദി ഗോഡ്‌സ്' അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം കോട്ട ചെന്റാങ്‌ഗുവാനെ പട്ടണം പ്രതിരോധിക്കാൻ ശ്രമിച്ച മാന്ത്രിക ശക്തിയുള്ള ഒരു ബാലന്‍റെ കഥയാണ്. ചൈനയിൽ ടൂറിസം തരംഗത്തിനും നെഷ 2 കാരണമായിരിക്കുകയാണ്. സിനിമ കണ്ട് നെഷയിലെ സ്ഥലങ്ങൾ സന്ദർശിക്കാൻ എത്തുന്നവർ നിരവധിയാണ്. ഫെബ്രുവരി ആദ്യ പകുതിയിൽ മാത്രം ഏകദേശം 65,000 പേർ നെഷ പാലസ് സന്ദർശിച്ചത്.  

Tags:    
News Summary - Ne Zha 2 hit the record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.