താൻ സിനിമ വിടാനൊരുങ്ങുകയാണെന്ന് സംവിധായകനും നടനുമായ മിഷ്കിൻ. സിനിമയിൽ നിന്ന് പോകാനാണ് താനിപ്പോൾ ആഗ്രഹിക്കുന്നത്. സിനിമയിൽ നിന്ന് സന്തോഷം ലഭിച്ച കാലമൊക്കെ കഴിഞ്ഞു എന്നും മിഷ്കിൻ പറഞ്ഞു.
“ഇപ്പൊ എല്ലാവർക്കും മത്സരബുദ്ധി മാത്രമേ ഉള്ളു, സിനിമ എടുക്കുമ്പോൾ വലിയ സന്തോഷമൊന്നും ലഭിക്കുന്നില്ല. വലിയ സമ്മർദ്ദമാണ് സിനിമ സംവിധാനം ചെയ്യുന്ന ഓരോ സംവിധായകനും നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മിഷ്‌കിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ റാം സംവിധാനം ചെയ്യുന്ന ‘പറന്ത് പോ’ എന്ന ചിത്രത്തിന്റെ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു മിഷ്കിൻ.
അഞ്ചാതെ, പിസാസ്, തുപ്പറിവാളൻ, സൈക്കോ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത മിഷ്കിൻ തമിഴിലെ മുൻനിര സംവിധായകരിലൊരാളാണ്. അദ്ദേഹംം അടുത്ത കാലത്തായി അഭിനയത്തിലേക്ക് ചേക്കേറിയിരിക്കുകയായിരുന്നു. നന്ദലാല എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടക്കുന്നത്. ലിയോ, ഡ്രാഗൺ എന്നീ ചിത്രങ്ങളിലെ മിഷ്‌കിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.
എന്നാൽ സിനിമ പൂർണമായും ഉപേക്ഷിക്കുകയാണോ അതോ സംവിധാനത്തിൽ നിന്ന് മാത്രം പിൻവാങ്ങുകയാണോ മിഷ്കിൻ ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയെന്ന് വ്യക്തമല്ല. വിജയ് സേതുപതി നായകനാകുന്ന ‘ട്രെയിൻ’, ആൻഡ്രിയ ജെറമിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പിസാസ് 2 എന്നിവയാണ് മിഷ്‌കിന്‍റേതായി എത്താനിരിക്കുന്ന ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.