മനുസ്​മൃതി ഉദ്ധരിച്ച്​ മോഹൻലാലിന്‍റെ വനിതാ ദിനാശംസ; പൊങ്കാലയിട്ട്​ സമൂഹമാധ്യമങ്ങൾ

മനുസ്​മൃതിയിലെ വരികൾ ഉദ്ധരിച്ച്​ മോഹൻലാലിന്‍റെ വനിതാ ദിനാശംസ. 'യത്ര നാര്യസ്തു പൂജ്യന്തേരമന്തേ തത്ര ദേവതാഃ യത്രൈതാസ്തു ന പൂജ്യന്തേ സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ' എന്ന വരികളാണ്​ അദ്ദേഹം ഉദ്ധരിച്ചത്​. 'സ്ത്രീകളെ ബഹുമാനിക്കുന്നിടത്ത് ദിവ്യത്വം പൂത്തുലയുന്നു. അവർ അപമാനിക്കപ്പെടുന്നിടത്ത് എല്ലാ പ്രവർത്തനങ്ങളും വിഫലമാകുന്നു' എന്നാണിതിന്‍റെ അർഥം.

എന്നാൽ, ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ്​ സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്​. സ്ത്രീവിരുദ്ധ ഉള്ളടക്കങ്ങൾ നിറഞ്ഞ ഗ്രന്ഥത്തിലെ വരികൾ തന്നെ ഉദ്ധരിച്ച്​ വേണോ വനിതാ ദിനാശംസ എന്നാണ്​ പലരും കമന്‍റിട്ടത്​.

കൂടാതെ മോഹന്‍ലാല്‍ സിനിമകളിലെ സ്ത്രീ വിരുദ്ധതയും നടി ആക്രമിക്കപ്പെട്ട കേസില്‍ അദ്ദേഹം സ്വീകരിച്ച നിലപാടിനെയും പലരും വിമർശിക്കുന്നുണ്ട്​. 

Tags:    
News Summary - Mohanlal's Women's Day greetings quoting Manus Mriti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.