ഷെയിൻ നിഗം നായകനാകുന്ന 'ബർമുഡ'യിൽ മോഹൻലാലിന്‍റെ പാട്ട്​

താരങ്ങൾ അഭിനയത്തിന് പുറമേ ഗാനരംഗത്തും ഒരു പരീക്ഷണം നടത്താറുള്ളത് ആരാധകർക്ക്​ വലിയ കൗതുകം ഉളവാക്കുന്ന കാര്യമാണ്. ഇതിനോടകം നിരവധി സിനിമകളിൽ ഗാനം ആലപിച്ചിട്ടുള്ള മോഹൻലാൽ ആണ്​ ഇക്കാര്യത്തിൽ മുന്നിൽ. ഇപ്പോൾ പുതിയൊരു മലയാള ചിത്രത്തിൽ ഒരു ഗാനം ആലപിക്കാൻ ഒരുങ്ങുകയാണ് ലാൽ. യുവതാര നിരയിൽ ഏറെ ശ്രദ്ധേയനായ ഷെയിൻ നിഗം നായകനായി ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ബർമുഡ'യിലാണ്​ മോഹൻലാൽ ഗാനം ആലപിക്കുന്നത്. ഷെയിൻ നിഗത്തിന് ഒപ്പം വിനയ് ഫോർട്ടും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായ ശേഷം ഈ മാസം അവസാനം കൊച്ചിയിലെത്തുന്ന മോഹൻലാൽ ചിത്രത്തിന് വേണ്ടി ഗാനം ആലപിക്കും എന്നാണ് റിപ്പോർട്ട്​. ഈ ഗാനം ചിട്ടപ്പെടുത്തുന്നത് പ്രശസ്ത സംഗീത സംവിധായകൻ രമേശ് നാരായണനാണ്. വരികൾ എഴുതുന്നത് വിനായക് ശശികുമാറും. ഇതോടെ തന്‍റെ കരിയറിൽ അമ്പതോളം ചലച്ചിത്ര ഗാനങ്ങൾ എന്ന നേട്ടവും മോഹൻലാൽ കൈവരിക്കും.

24 ഫ്രെയിംസിന്‍റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് 'ബർമുഡ' നിർമിക്കുന്നത്. കൃഷ്ണകുമാർ പിങ്കിയുടെതാണ് കഥ. അഴകപ്പൻ, ഷെല്ലി കാലിസ്റ്റ് എന്നിവർ കാമറ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്‍റെ രണ്ടാമത് ബിൽബോർഡ് കോട്ടയം നസീർ പുറത്തിറക്കി. 'ബർമുഡ'യുടെ ഡിസൈനർ ശ്രീജേഷ് കെ. ദാമോധറിനെ പരിചയപ്പെടുത്തിയാണ് രണ്ടാമത്തെ പോസ്റ്റർ ഇറക്കിയിരിക്കുന്നത്. പി.ആർ.ഒ- പി. ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്.

Tags:    
News Summary - Mohanlal as singer in malayalam movie barmuda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.