പൊന്നിയിൻ സെൽവന്റെ രണ്ടാംഭാഗത്തിന് തമിഴ്നാട്ടിൽ സ്പെഷ്യൽ ഷോ ഇല്ല! നിർദ്ദേശവുമായി സർക്കാർ

  പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്  പൊന്നിയിൻ സെൽവൻ2.2022 സെപ്റ്റംബർ 30 ന് പുറത്ത് ഇറങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗം ബോക്സോഫീസിൽ വൻ വിജയമായിരുന്നു. ഏകദേശം 500 കോടി രൂപയോളമാണ് കളക്ഷൻ ഇനത്തിൽ  സ്വന്തമാക്കിയത്. രണ്ടാംഭാഗം എത്തുമ്പോൾ ഇത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായിട്ടാണ് പൊന്നിയിൻ സെൽവൻ 1 തിയറ്ററുകളിൽ എത്തിയത്.  തമിഴിൽ  മികച്ച നേട്ടം സ്വന്തമാക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. എന്നാൽ രണ്ടാം ഭാഗം റിലീസിനൊരുങ്ങുമ്പോൾ തമിഴ്നാട്ടിൽ സ്പെഷ്യൽ ഷോ ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് സർക്കാർ.  നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ  കാരണം ഇതുവരെ തമിഴ്നാട് സർക്കാർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ കേരളത്തിലും കർണാടകയിലും രാവിലെ ഷോയുണ്ടെന്നാണ് വിവരം. പൊന്നിയിൻ സെൽവന്റെ സ്പെഷ്യൽ ഷോ ഒഴിവാക്കിയത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

'പൊന്നിയിന്‍ സെല്‍വന്‍ 2' ഏപ്രിൽ 28 ന് റെക്കോര്‍ഡ് സ്‌ക്രീനുകളിലാണ് പ്രദർശനത്തിനെത്തുന്നത്. ലോകമെമ്പാടമുള്ള 3200 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സ്പെഷ്യല്‍ ഷോകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ രാവിലെ 9 മണിക്കാവും ആദ്യ ഷോ. അമേരിക്കയിൽ പുലർച്ചെ 1.30നാകും ആദ്യ റിലീസ്.

Tags:    
News Summary - Mani Ratnam’s Ponniyin Selvan 2 Tamil Nadu government restricted in Special Show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.