മമ്മൂട്ടിക്കും അർജുനുമൊപ്പം വീണ്ടും ആശ ശരത്ത്; സന്തോഷം പങ്കിട്ട് താരം

കൊച്ചി: മലയാളികളുടെ പ്രിയതാരവും പ്രശസ്ത നര്‍ത്തകിയുമായ ആശ ശരത്ത് വീണ്ടും സൂപ്പര്‍താരങ്ങൾക്കൊപ്പം എത്തുന്നു. മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമ പരമ്പരയായ സി.ബി.ഐ സീരീസിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയാവുകയാണ് ആശ. കെ. മധു സംവിധാനം ചെയ്യുന്ന സി.ബി.ഐയുടെ അഞ്ചാം ഭാഗത്തില്‍ കേന്ദ്ര കഥാപാത്രത്തെയാണ്​ ആശ അവതരിപ്പിക്കുന്നത്​.

പ്രശസ്ത നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന്​ നിരവധി സൂപ്പര്‍ഹിറ്റുകള്‍ നിര്‍മ്മിച്ച സ്വര്‍ഗചിത്ര അപ്പച്ചന്‍ 14 വര്‍ഷത്തിന് ശേഷമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ചാം പതിപ്പിനും എസ്.എന്‍. സ്വാമി തന്നെയാണ് തിരക്കഥയൊരുക്കിയിട്ടുള്ളത്. ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷമാണ് കെ. മധു അഞ്ചാം പതിപ്പ് സംവിധാനം ചെയ്യുന്നത്. കോവിഡ് പ്രതിസന്ധികള്‍ മാറിയാല്‍ ചിങ്ങം ഒന്നിന് ചിത്രീകരണം എറണാകുളത്ത് ആരംഭിക്കുമെന്നാണ് സൂചന. മമ്മൂട്ടി, മുകേഷ്, രഞ്ജി പണിക്കര്‍, സൗബിന്‍, സായ്കുമാര്‍ എന്നിവര്‍ക്ക് പുറമെ ഏറെ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എറണാകുളം,തിരുവനന്തപുരം,ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

 പ്രശസ്ത സംവിധായകന്‍ കണ്ണന്‍ താമരക്കുളം ദക്ഷിണേന്ത്യന്‍ സൂപ്പര്‍സ്​റ്റാര്‍ അർജുനെ നായകനാക്കി മലയാളത്തിലും തമിഴിലും ഒരുക്കുന്ന 'വിരുന്ന്​'് എന്ന ചിത്രത്തിലും ആശ ശരത്താണ് കേന്ദ്രകഥാപാത്രം. ദിലീപ് നായകനായ 'ജാക് ആൻഡ്​ ഡാനിയേലി'നു ശേഷം അർജുൻ മലയാളത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് ആശയുടേത്. ദിനേശ് പള്ളത്തിന്‍റേതാണ് കഥ, തിരക്കഥ, സംഭാഷണം. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറിയാലുടന്‍ ചിത്രീകരണം ആരംഭിക്കും.മുകേഷ്, അജു വർഗീസ്, ഹരീഷ് പേരടി, ബൈജു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. തനിക്കേറെ അഭിനയ സാധ്യതയുള്ള രണ്ട് ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ആശ ശരത്ത് പറഞ്ഞു.

Tags:    
News Summary - Mammootty's CBI 5 and asha sarath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.