മമ്മൂട്ടിയുടെ സി.ബി.ഐ ചിത്രങ്ങൾ തലമുറ വ്യത്യാസമില്ലാതെയാണ് പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. 34 വർഷങ്ങൾക്ക് മുൻപ് പുറത്ത് ഇറങ്ങിയ സി.ബി.ഐ ഡയറി കുറിപ്പ് ഇന്നത്ത തലമുറയിലും കാഴ്ചക്കാർ ഏറെയാണ്. സി.ബി.ഐ 5ാം പതിപ്പ് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയതിന് പിന്നാലെ ആറാംഭാഗത്തെ കുറിച്ചുള്ള സൂചന നൽകുകയാണ് മമ്മൂട്ടി. ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ പ്രചരണത്തിന്റെ ഭാഗമായിട്ടുള്ള വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ രാജമാണിക്യത്തിന്റെ രണ്ടാംഭാഗത്തിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സി.ബി.ഐ ആറാം ഭാഗത്തെ കുറിച്ച് പറഞ്ഞത്. 'രാജമാണിക്യത്തിന് രണ്ടാം ഭാഗം എടുക്കണമെന്ന് എല്ലാവരും എന്നോട് പറയാറുണ്ട്. എന്നാൽ രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്. ആ സിനിമ പൂര്‍ത്തിയായതാണ്. അത്തരം സിനിമകള്‍ക്ക് രണ്ടാം ഭാഗം എന്ന സാധ്യതയില്ല.സിബിഐക്ക് വേണമെങ്കില്‍ വീണ്ടും വരാം, കാരണം അത് വേറെ വേറെ കേസുകളാണ്'; മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക്. 'കെട്ട്യോളാണെന്റെ മാലാഖ'യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബർ 7 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
സമീര്‍ അബ്ദുള്ളയാണ് റോഷക്കിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. ചിത്രസംയോജനം കിരണ്‍ ദാസ് ആണ്. റോഷാക്കിന്റെ ട്രെയിലർ വലിയ ചർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.