ബി. ഉണ്ണികൃഷ്ണൻ - മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫർ'; ഫസ്റ്റ് ലുക്ക് പുറത്ത്

ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിലും ഫസ്റ്റ്ലുക്ക്‌ പോസ്റ്ററും പുറത്ത്. "ക്രിസ്റ്റഫർ" എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആർ.ഡി. ഇലുമിനേഷൻസിന്റെ ബാനറിൽ ബി. ഉണ്ണികൃഷ്ണൻ തന്നെയാണ് നിർമിക്കുന്നത്. 'ബയോഗ്രാഫി ഓഫ് എ വിജിലന്‍റ് കോപ്പ് ' എന്ന ടാഗ് ലൈനിൽ പുറത്തുവരുന്ന ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥയൊരുക്കുന്നത് ഉദയ കൃഷ്ണയാണ്. പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

Full View

ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി ​പ്രമുഖ തമിഴ് നടൻ വിനയ് റായ് ആണ് എത്തുന്നത്. വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരാവുന്നത്.

ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളോടൊപ്പം 35-ഓളം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

Tags:    
News Summary - Mammootty B Unnikrishnan Movie Christopher First Look poster is Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.